Sunday, April 21, 2024

About Me ? എന്നെക്കുറിച്ചു ഞാൻ എന്ത് പറയാൻ ?

  " .....എന്ത് എഴുതാന്............... ...............?

എബൌട്ട്‌ മി എഴുതാന് മാത്രം അത്രയ്ക്ക് വലിയ ആള് ഒന്നുമല്ല ഞാന് ........
....എന്നെക്കുറിച്ച് .എന്റെ സുഹൃത്തുക്കളോട് ചോദിക്കുന്നതാവും
ഏറ്റവും നല്ലത് .എന്റെ +ഉം -ഉം അറിയാന് എനിക്ക് പറ്റില്ലല്ലോ .പ്രതേകിച്ചു ഒന്നുമില്ല സൊ സിമ്പിള് ...
എങ്കിലും വെറുതെ എഴുതാം ....." കണ്ണിരില് തുടങ്ങി കണ്ണീരില് തീരുന്ന ഈ നശ്വര ജീവിതത്തെ കുറിച്ചു
എന്ത് പറയാന് .....എന്തിനോ വേണ്ടി പായുന്ന "യാഗാശ്വ ത്തി നെ പോലെ....നെട്ടോട്ടമോടുന്നതിനിടയില്
ഒരുപിടി നല്ല സുഹൃത്തുക്കള് ഉണ്ടാവുക എന്നത് തന്നെയാണ് ഈ നശ്വര ജീവിത ത്തില് ഏറ്റവും വലിയ
സമ്പാദ്യം ........ഷണിക മായ ഈ ജിവിതത്തില് നശിക്കതതായി ഒന്നുമാത്രമേ യുള്ളൂ ....ഒരു നല്ല സുഹൃത്തിന്റെ
സ്നേഹം .... ആര്ത്തിയോടെ നമ്മെ പൊതിയുന്ന അഗ്നി നാളങ്ങള്ക്ക് പോലും അതിനെ നശി പ്പിക്കാന് ആവില്ല .
"ഒരിക്കലും ഒരു നല്ല സുഹൃത്തിനെ നഷ്ട പ്പെ ടുത്താതിരിക്കുക "!!!!!! ഇങ്ങനെ ഒരുപാടുണ്ട് പറയാന് തുടങ്ങിയാല്
ഒരിക്കലും മതിയാവില്ല ഈ ചെറിയ പേജ് ...ഒരു പാട് ആഗ്രഹങ്ങള് ഒന്നുമില്ല്യാ ..ഈ കുഞ്ഞു മനസിന്‌ .ആകെയുള്ളത് ഒരു ചെറിയ ആശ മാത്രം " .സന്തോഷത്തില് ഓര്ത്തില്ലേലും ..വിഷമം വരുമ്പോള് .എന്റെ സുഹൃത്തിന്റെ .മനസ്സില് ആദ്യം...ഓര്മ്മ വരുന്നത് .എന്റെ പേര് ആകണേ..!". .എന്തായാലും നിങ്ങളുടെ വിലയേറിയ സമയം ഞാന് നഷ്ട പെടുത്തുന്നില്ല
....ഫ്രണ്ട് ആകാന് പറ്റുന്ന ആള് ആണെന്ന് തോന്നിയാല് ആഡ് തരാം .. മറിചാന്നേല് ....പ്ളീസ്‌ ലീവ് മി ...... താങ്ക്‌ യു !"........
" നിങ്ങളുടെ എല്ലാ ജീവിതപ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാനെനിക്കാവില്ല,
നിങ്ങളുടെ സംശയങ്ങൾക്കും പേടികൾക്കുമുള്ള ഉത്തരങ്ങളും എന്റെ കൈയിലില്ല.
എന്നാൽ നിങ്ങൾ പറയുന്നതു കേൾക്കാനും നിങ്ങളുടെ മനസ്സു പങ്കു വയ്ക്കാനും ഞാനുണ്ടാവും.
നിങ്ങളുടെ ഭൂതകാലത്തെയോ ഭാവികാലത്തെയോ മറ്റൊന്നാക്കാൻ എനിക്കു കഴിയില്ല.
അതേസമയം നിങ്ങൾക്കെന്നെ ആവശ്യമായി വരുമ്പോൾ ഞാൻ നിങ്ങളുടെ അരികിലുണ്ടാവും.
നിങ്ങൾ തടഞ്ഞുവീഴാൻ പോകുമ്പോൾ തടയാനെനിക്കാവില്ല,
വീഴാതെ പിടിക്കാൻ കൈ നീട്ടിത്തരാനേ എനിക്കു കഴിയൂ.
നിങ്ങളുടെ സന്തോഷങ്ങൾ, നിങ്ങളുടെ വെട്ടിപ്പിടുത്തങ്ങൾ, നിങ്ങളുടെ വിജയങ്ങൾ ഇതൊന്നും എനിക്കുള്ളതല്ല,
പക്ഷേ നിങ്ങളെ സന്തോഷവാനായി കാണുമ്പോൾ ഞാൻ ശരിക്കും ആഹ്ളാദിക്കുന്നു.
ജീവിതത്തിൽ നിങ്ങളെടുക്കുന്ന തീരുമാനങ്ങളെ ഞാൻ ഒരിക്കലും വിലയിരുത്തില്ല,
നിങ്ങളെ പിന്തുണയ്ക്കുന്നതിൽ, പ്രചോദിപ്പിക്കുന്നതിൽ, ആവശ്യപ്പെട്ടാൽ സഹായിക്കുന്നതിൽ ഞാനൊതുങ്ങുന്നു.
നിങ്ങളുടെ പ്രവൃത്തികൾക്കു ഞാൻ അതിരു വരയ്ക്കില്ല,
പക്ഷേ നിങ്ങൾക്കു വളരാൻ വേണ്ട സ്ഥലം ഒഴിച്ചിടാൻ എനിക്കാവും.
നിങ്ങളുടെ ഹൃദയം തകർക്കുന്ന വേദന ഒഴിവാക്കാനെനിക്കു കഴിയില്ല,
പക്ഷേ നിങ്ങളോടൊത്തു കരയാനും, തകർന്ന തുണ്ടുകൾ പെറുക്കിത്തന്നു നിങ്ങളെ വീണ്ടും കവചമണിയിക്കാനും ഞാനുണ്ടാവും.
നിങ്ങളാരാണെന്നും നിങ്ങളാരാവണമെന്നും ഞാൻ പറയില്ല,
നിങ്ങളാരാണോ അതേ പോലെ നിങ്ങളെ സ്നേഹിക്കാനേ എനിക്കു കഴിയൂ.
ഈയിടെയായി ഞാൻ എന്റെ സ്നേഹിതന്മാരെക്കുറിച്ചാലോചിക്കുകയായിരുന്നു,
അവർക്കിടയിൽ നിങ്ങളെയും ഞാൻ കണ്ടു.
നിങ്ങൾ മേലറ്റത്തായിരുന്നില്ല, താഴെയായിരുന്നില്ല, മദ്ധ്യത്തിലുമായിരുന്നില്ല.
പട്ടികയിൽ നിങ്ങൾ തുടക്കമോ ഒടുക്കമോ ആയിരുന്നില്ല.
നിങ്ങൾ ആദ്യത്തെയാളോ ഒടുക്കത്തെയാളോ ആയിരുന്നില്ല.
നിങ്ങളുടെ പട്ടികയിൽ ഒന്നാമനോ രണ്ടാമനോ മൂന്നാമനോ ആണു ഞാനെന്ന ഭാവവും എനിക്കില്ല.
എന്നെ ഒരു സ്നേഹിതനായി കൂട്ടാൻ നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതു മതി.
എന്റെ ഒരു സ്നേഹിതനായതിനു നിങ്ങൾക്കു നന്ദി.....! "
സ്നേഹപൂര്വ്വം ,
സ്നേഹിതന്
രോഹിത്‌ @അനന്തപുരി
******************************
" If You Are Alone,
I'll Be Your Shadow..!
If You Want To Cry ,
I'll Be Your Shoulder..!
If You Need To Be Happy,
I'll Be Your Smile...!
But Any Time You Need A Friend,
I'll Just Be Me....!"
"With,lot of Love& prayers..."
{ RohithDarshan @ tvm.}. "


Like
Comment
Share


Monday, June 19, 2023

HAPPY READING DAY ALL

 On this auspicious Reading Day, let us cherish the profound impact that reading has on our lives. It is a reminder of the transformative power of books, the gateway to knowledge, and the catalyst for personal growth. Today, let us immerse ourselves in the written word, explore new realms of imagination, and embrace the joy of storytelling. Through reading, we connect with diverse perspectives, foster empathy, and cultivate a thirst for lifelong learning. May this day inspire us to celebrate the wonders of reading, encourage literacy, and ignite the flame of curiosity in ourselves and future generations. Happy Reading Day!

Thursday, October 20, 2022

നമ്മുടെ യദാർത്ഥ സുഹൃത്ത്

 "നമ്മുടെ കൂടെയുളളുള്ളൊരാൾ  മുന്നോട്ടു പോകുമ്പോൾ ആത്മാർത്ഥമായി സന്തോഷിക്കുന്നത്  ക്യുവിൽ നിൽക്കുമ്പോഴാണ് ! "

എവിടെയോ ആരോ പറഞ്ഞു കേട്ടതാണ് . നമ്മുടെ സമൂഹത്തിൽ സമകാലീനമായി നടക്കുന്ന സംഭവവികാസങ്ങളെ പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ്  ഇതിന്റെ അർത്ഥത്തിനു എത്രത്തോളം വ്യാപ്‌തി ഉണ്ടെന്ന് നാം ചിന്തിച്ചു പോകുക .

 

 നാമൊക്കെ പണ്ടുമുതലേ കേട്ട് വളർന്ന അല്ലങ്കിൽ നമ്മളെയൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യമുണ്ട് ആപത്തിൽ സഹായിക്കുന്നവനാണ് ...അല്ലെങ്കിൽ  സങ്കടങ്ങളിൽ ആശ്വസിപ്പിക്കുന്നവനാണ്   യാഥാർത്ഥസുഹൃത്ത്‌ എന്ന് ,

മാറ്റം പ്രകൃതി നിയമമാണ്  എന്ന് ഭഗവത് ഗീതയിൽ വായിച്ചിട്ടുണ്ട് , പ്രകൃതിയുടെ  മാറ്റങ്ങൾ  എനിയ്ക്കും സംഭവിച്ചു ജീവിതം ഹൈ ടെക്  സിറ്റി യിലേക്ക് ചേക്കേറി യൗവ്വനത്തിൽ തന്നെ , പല പല സംസ്കാരങ്ങളിൽ  ജീവിക്കുന്നവരുടെ  ഇടപഴകി  പലപലകാര്യങ്ങൾ പഠിച്ചു ജീവിതത്തിൽ  നല്ല അനുഭവങ്ങളെ എല്ലാം കൂടെക്കൂട്ടി  മോശം അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചു ...ഒത്തിരി ഒത്തിരി നല്ല ആൾക്കാരെ കണ്ടു ഭൂമിയിൽ എങ്ങനെയും ആൾക്കാറുണ്ടോ  എന്ന് പോലും ചില സമയങ്ങളിൽ തോന്നി പ്പോയി ചിലരോട് ആരാധന തോന്നി അവർ സഹജീവികളോട് കാണിക്കുന്ന കരുണയും  കരുതലും കാണുമ്പോൾ എനിക്കും അവരെപ്പോലെ ആകണം എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ഒരു പാട് ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ ,

 ഒരു പാട് കാര്യങ്ങൾ  പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്  ഈ ജീവിതത്തിൽ .... 

അതിൽ ഏറ്റവും വലിയത്  ഒരു നേരമെങ്കിലും  ഒരാളുടെ വിശപ്പിനു ശമനം കാണുവാൻ നിനക്ക് കഴിയുന്നുണ്ടെങ്കിൽ  അതിനപ്പുറം പുണ്യം ഈ ലോകത്തു ഒന്നിനും  ഇല്ല്യ എന്നുള്ളത് തന്നെയാണ് ,...

മറ്റൊരുവന്റെ അവസ്ഥയിൽ നിന്റെ കണ്ണുളിൽ  ഈർപ്പമായെങ്കിൽ നിന്നിൽ ഈശ്വരൻ  വസിക്കുന്നു  

എന്ന്  ,  നിനക്ക് ഒരുവനെ സഹായിക്കാൻ  കഴിഞ്ഞു  എങ്കിൽ  അത്  നിന്റെ കഴിവല്ല്യ  മറിച് അയാൾക്ക്‌   അർഹതപ്പെട്ടത് കിട്ടാൻ വേണ്ടി ദൈവം നിന്നെ ഉപയോഗിച്ച് എന്ന  ചിന്ത ഇപ്പോഴും മനസ്സിൽ  ഉണ്ടാവണം ഇതൊക്കെ  എനിക്ക് മുന്നേ  ഇതേ വഴികളിൽ  സഞ്ചരിച്ചിരുന്ന മഹത് വക്തിത്വങ്ങളിൽ  നിന്നും  ഞാൻ കണ്ടുപഠിച്ചവ മാത്രമാണ്  ...കാരണം  എനിക്ക് നല്ലോണം അറിയാം ... ഒരു നിമിഷത്തെ ശ്വാസത്തിന്റെ  വിലപോലുമില്യാത്ത  ഒരു  ഗ്യാരണ്ടിയും  ഇല്ല്യാത്ത ഒരു ജീവിതമാണ് മനുഷ്യ ജീവിതം .... എങ്ങനെയൊക്കെ  ആവണം എന്നെ നേരത്തെ ദൈവം എഴുതിവെച്ചിട്ടുണ്ട് ..... എത്ര  അഹങ്കാരം കാട്ടിയാലും  അതിനു മാറ്റമൊന്നും ഇല്ല്യ  പിന്നെ ഇതിനു അഹങ്കരിക്കണം .... കിട്ടുന്ന സമയം സന്തോഷത്തോടെ  ഇരിക്കാം  നമ്മുടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചു  അവരുടെ സങ്കടങ്ങളിലും  സന്തോഷങ്ങളിലും കൂടെ കരഞ്ഞും സന്തോഷിച്ചും കൂടെ കൂടണം  അത്രയേയുള്ളൂ !


"ശെരിക്കും നമ്മുടെ കൂടെയുള്ള ഒരാൾക്ക് ഉയർച്ചയുണ്ടായാൽ  നമുക്ക് സന്തോഷിക്കാൻ  പറ്റുന്നുണ്ടോ ?

എന്ന്  നമ്മൾ  ചോദിച്ചു നോക്കണം  അപ്പോൾ  സ്വന്തം മനസാക്ഷി നമ്മൾക്ക് ഒരു മൂല്യമിടും ... അതാണ്   ഇത് വരെയുള്ള ജീവിതം കൊണ്ട്  നാം നേടിയെടുത്ത ആർക്കും കവർന്നെടുക്കാൻ കഴിയാത്ത സ്വത്ത് !

      ജീവിതാവഴിത്താരയിൽ  കണ്ടുമുട്ടിയവർ  എല്ലാം ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കൾ  ആവണം  എന്നില്ല്യ  അല്ലെങ്കിൽ  എല്ലാവരും നമ്മളെപ്പോലെ തന്നെ കാര്യങ്ങളെ കാണണം എന്നും ഇല്ല്യ ,  വെത്യസ്ത ചിന്താഗതികൾക്കിടയിൽ നിന്നും വരുന്നവർ ആവാം  അവരെല്ലാം ഒരു പോലെ ആകണം എന്നും നമുക്ക് നിർബന്ധം പിടിക്കാനും കഴിയില്ല്യ .... അവർക്കു അവരുടെ കാഴ്ചപ്പാടുകൾ ആവും ശെരി .....

അവിടെയാണ് നാം ഓരോരുത്തരും  സ്വയം ചിന്തിക്കേണ്ടതും ....

" നമ്മുടെ  നേട്ടങ്ങളെ  സ്വന്തം നേട്ടങ്ങളാണ്  ആഘോഷിക്കുന്ന  ഒരാൾ ഉണ്ടോ ?

നമ്മളെ ആരെങ്കിലും കളിയാക്കിയാൽ  അവർക്കെതിരെ നമുക്കുവേണ്ടി വാദിക്കുന്ന ഒരാൾ ?

അവരുടെ  പലകാര്യങ്ങളും  മാറ്റിവച്ചു  നമുക്കായി സമയം കണ്ടെത്തുന്നൊരാൾ ?

 ഉണ്ടോ ?  ഉണ്ടെങ്കിൽ  അയാൾ മാത്രമാണ് നമ്മുടെ യദാർത്ഥ സുഹൃത്ത് ,

സങ്കടങ്ങളിൽ  ചേർന്ന് നിൽക്കാനും ആശ്വസിപ്പിക്കാനും ഒരു അപരിചിതനും പറ്റും 

പക്ഷേ നമ്മുടെ വിജയങ്ങൾ സ്വന്തം വിജയങ്ങളായി ആഘോഷിക്കാൻ ഒരു ആത്മാർത്ഥ  സുഹൃത്തിനു മാത്രമേ പറ്റുകയുള്ളു  അങ്ങനെയുള്ള ഒരു സുഹൃത്തിനെ തന്നു  നിങ്ങളോരുത്തരെയും  ഭഗവാൻ അനുഗ്രഹിക്കട്ടെ ! 

 

സ്നേഹപൂർവ്വം 

സ്നേഹിതൻ 

രോഹിതദര്ശൻ  അനന്തപുരി .

Tuesday, October 18, 2022

"മൊബൈൽ ഫോൺ ഉപയോഗിച്ച ശേഷം വിൽക്കുന്നവർ നിർബദ്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ " !

  ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടത്. 

വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. 

ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. 

പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ യെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? 

ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക

factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. 

അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. 

ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. 

ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.

Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. 

ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. 

ഓര്‍ക്കുക!!! 

Factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. 

അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? 

നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. 

എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. 

മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക

ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. 

അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. 

ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌ കിട്ടൂ. 

എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. 

ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.


ഇനിയും നിങ്ങള്‍ക്കു പേടി തോന്നുന്നു എങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ step 3 ഉം , step 4 ഉം പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക.

എല്ലാവരുടെയും അറിവിലേയ്ക്കായി ഷെയര്‍ ചെയ്യുക. 

#The Rain of Love #പ്രണയമഴ#

            പ്രണയമഴ 


'' പ്രണയ മഴയിലെ ഹിമകണമായ് നീയെൻ

നെറുകയിലൂർന്നിറങ്ങവേ,

നിന്നധര തൂലികകളെന്ന ധരപുടങ്ങളിൽ -

ചിത്രo വരയ്ക്കവേ ,!



കണ്ടു ഞാൻ നിന്നഗാധ

നയനങ്ങളാo നീലസാഗരത്തിൽ

നീന്തിത്തുടിച്ചീടും നിൻ മോഹങ്ങളെ,

വെണ്ണിലാവിന്റെ കരങ്ങൾ തഴുകാൻ നാണിച്ചീടുമീ പൂമേനിയെ



മെല്ലെ തഴുകി പുതപ്പിക്കുമൊരിളം

കാറ്റായ് ഞാനണയാം

മാറിലെ മണിമുത്തുകളാലെൻമാറിൽ

നീ ചിത്രം വരയ്ക്കുകിൽ



ഒരു പനിനീർപ്പൂവിൻ ഗന്ധ മേഴുംനിൻ

പൂമേനിതൻമധുകണം നുകരാനണയും

പ്രിയ വണ്ടായ് ഞാൻ മാറിടാം

നിൻ പ്രണയ മഴതൻ



കുളിരിൽ വിറങ്ങലിച്ചൊരെൻ

ദേഹിയിൽചൂടു നിശ്വാസമാം

പുതപ്പായ് നീ ചേർന്ന് മയങ്ങുമെങ്കിൽ "!


(രോഹിത് ദർശൻ )


Friday, October 14, 2022

#Substandard Paediatric Medicines identified in WHO region of Africa #ലോകാരോഗ്യസംഘടന നിരോധിച്ചകൊച്ചുമക്കൾക്കുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ആ നാലുമരുന്നുകൾ ഇവയാണ് #

 A nationwide exercise is underway to recall the contaminated products. #Recall #Alert Medical Product Alert N°6/2022: Substandard (contaminated) pediatric medicines


ഈ കഴിഞ്ഞ കഴിഞ്ഞ ഒക്ടോബർ (06 / 10 / 2022 )  ആറിന് ലോകാരോഗ്യ സംഘടനയുടെ  സോഷ്യൽ മീഡിയ പേജിൽ തിരിച്ചറിഞ്ഞ നിലവാരമില്യാത്ത {മലിനമായ } പീഡിയാട്രിക് മരുന്നുകളെ കുറിച്ച് വിവരിച്ചിച്ചരുന്നു .

ലോകാരോഗ്യ സംഘടന  ഇതനുസരിച്ചു മുന്നറിയിപ്പും നൽകിയിട്ടുണ്ട് . ആഫ്രിക്കയിലെ ഗാംബിയ യിൽ നിന്നും ഡോക്ടർ മാർ ലോകാരോഗ്യസംഘടന യ്ക്കു  റിപ്പോർട്ട് ചെയ്തതനുസരിച്ചു  " നിലവാരമില്യാത്ത മെഡിക്കൽ ഉത്പന്നങ്ങൾ അവയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ സ്‌പെസിഫിക്കേഷനുകളോ പാലിക്കുന്നതിൽ  പരാജയപെട്ടു " എന്നാണ്  അവർ അറിയിച്ചിട്ടുള്ളത് .

 

ഒന്ന്]   promethazine Oral Solution 

രണ്ട് ]  Kofexmalin Baby Cough Syrup 

മൂന്ന് ] Makoff Baby Cough Syrup 

നാല് ] Magrip N Could Syrup 

ഇത് നിർമ്മിച്ചുട്ടുള്ളത്  നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യൻ  സംസ്ഥാനമായ ഹരിയാനയിലെ Maidan Pharmaceutical  Limited  ആണ്‌ . ഉത്പന്നങ്ങളുടെ സുരക്ഷയോ നിലവാരത്തെ കുറിചോ  നിർമാതാക്കൾ ഇതുവരെ ലോകാരോഗ്യ സംഘടനക്ക് ഗ്യാരണ്ടി  നല്കിയിട്ടില്ല്യ .



നാല് ഉൽപന്നങ്ങളുടെയും സാമ്പിളുകൾ ലബോറട്ടറിയിൽ വിശകലനം ചെയ്തപ്പോൾ കിട്ടിയ റിപ്പോർട്ട് അനുസരിച്ചു അവയിൽ അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉണ്ടെന്നു സ്ഥിതീകരിക്കുന്നു .ഈ നാല് ഉത്പന്നങ്ങളും  ഗാംബിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

അപകടസാധ്യതകൾ ആയി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത് ഈ വിധത്തിലാണ് ..


ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും കഴിക്കുമ്പോൾ  മനുഷ്യശരീരത്തിൽ മാരക വിശാംശം ഉളവാക്കുന്നുണ്ട് അത് വഴി വയറുവേദന , ശര്ദ്ധി  , വയറിളക്കം  , മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ , തലവേദന  , മാനസികാവസ്ഥയിൽ മാറ്റം , വൃക്ക തകരാറുകൾ  എന്നിവമൂലം മരണത്തിലേക്ക് നയിച്ചേക്കാം ,ഈ ഉത്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികൾക്കു വിശകലനം  ചെയ്യാൻ കഴിയുന്നത് വരെ ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു 

ഇതിന്റെ  ഉപയോഗം പ്രതേകിച്ചു കുട്ടികൾക്ക് ഗുരുതരമായ പരിക്കുകളോ  മരണമോ ഉണ്ടാക്കിയേക്കാം നിലവാരമില്ല്യാത്ത ഈ ഉത്പന്നങ്ങളെ കുറിച്ച് പൊതുജനങ്ങളും   നിയന്ത്രണ അധികാരികളും എത്രയും വേഗം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു .ഈ ഉത്പന്നങ്ങൾ വിതരണം ചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലും കൂടുതൽ നിരീക്ഷണം വേണമെന്നും W H O അഭ്യർത്ഥിക്കുന്നു .

 നിങ്ങളുടെ പക്കൽ ഈ മരുന്നുകൾ ഉണ്ടെങ്കിൽ  ദയവായി അത് ഉപയോഗിക്കരുത് .. നിങ്ങളോ നിങ്ങൾക്കറിയുന്ന ആരെങ്കിലും ഈ മരുന്നുകൾ ഉപയോഗിക്കുകയോ ,, ഉപയോഗത്തിന് ശേഷം എന്തെങ്കിലും  പ്രതികൂല സംഭവങ്ങൾ ഉണ്ടായാൽ എത്രയും പെട്ടന്ന് വൈധോയ്‌പദേശം തേടണമെന്നും സംഭവം നാഷണൽ റെഗുലേറ്ററി  അതോറിറ്റിയിലോ , നാഷണൽ  ഫർമാകോ വിജിലെൻസ് സെൻട്രിലോ അറിയിക്കണമെന്നും ലോകാരോഗ്യ സംഘടനാ ആവശ്യപ്പെടുന്നു .


ഇത് മായി ബന്ധപ്പെട്ട  ചിത്രങ്ങൾ  ചുവടെ  ചേർക്കുന്നു  ഒപ്പം  ലിങ്ക് കൊടുക്കാം 


"NB ; കൊച്ചുമക്കൾ ഉള്ള  മാതാപിതാക്കൾക്കുവേണ്ടി മാത്രമാണ് ഈ എഴുത്ത് ... വായിച്ചതിനു ശേഷം  ഷെയർ ചെയ്തു  എല്ലാവരിലും  എത്തിയ്ക്കണം  എന്ന് വിനീതമായി  അഭ്യര്ഥിക്കുന്നു... നമ്മുടെ നാട്ടിലെ കുഞ്ഞുമക്കൾ  ആരോഗ്യത്തോടെ  വളരട്ടെ  എന്ന് പ്രാത്ഥിച്ചുകൊണ്ടു നിർത്തട്ടെ ,


സ്നേഹപൂർവ്വം 

സ്നേഹിതൻ 

രോഹിത് ദർശൻ @ അനന്തപുരി .

                                                                                         https://twitter.com/WHOGAMBIA/status/1577671695443365888?t=2fx_u_eBIG8dB0oDJJdHcw&s=19












(എഴുത്തിന് അടിസ്ഥാനം 

ലോകാരോഗ്യ സംഘടനയുടെ സോഷ്യൽ മീഡിയ പേജ് )


എന്താണ് വിവാഹം എന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു...


 സ്കൂളുകളിലും ക്ലാസ്മുറികളിലുമെല്ലാം നടക്കുന്ന രസകരമായ സംഭവവികാസങ്ങള്‍ ഇന്ന് സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. 


എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും 'മണ്ടത്തരം' എന്നര്‍ത്ഥം വരുന്ന രീതിയില്‍ 'നോണ്‍സെൻസ്' എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്. 


വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമതാണ്.


എന്താണ് വിവാഹം എന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു...

സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. എന്താണ് വിവാഹം എന്നാണ് ചോദ്യം

സ്കൂളുകളിലും ക്ലാസ്മുറികളിലുമെല്ലാം നടക്കുന്ന രസകരമായ സംഭവവികാസങ്ങള്‍ ഇന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി വരാറുണ്ട്. കുട്ടികളുടെ കുസൃതികളോ കലാപരമായ കഴിവുകളോ അല്ലെങ്കില്‍ അവരുടെ ചെറിയ അബദ്ധങ്ങളോ മുതല്‍ മുതിര്‍ന്നവരെ അമ്പരപ്പിക്കുന്ന അവരുടെ ചിന്തകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. 

 സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. 


എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും 'മണ്ടത്തരം' എന്നര്‍ത്ഥം വരുന്ന രീതിയില്‍ 'നോണ്‍സെൻസ്' എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്. 


വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമതാണ്.


'പെണ്‍മക്കള്‍ 'വലുത്' ആയി സ്ത്രീ ആയി മാറുമ്പോള്‍ അവളോട് അച്ഛനും അമ്മയും പറയും- ഇനിയും ഞങ്ങള്‍ക്ക് നിനക്ക് ഭക്ഷണം തരാൻ സാധിക്കില്ല, നീ നിനക്ക് ഭക്ഷണം തരാൻ സാധിക്കുന്ന വേറെ ആരെയെങ്കിലും കണ്ടെത്തുന്നതാണ് നല്ലത്.  പെണ്‍കുട്ടിയാണെങ്കില്‍ അച്ഛനമമ്മമാര്‍ പോയി വിവാഹം കഴിക്ക് എന്ന് ബഹളം വച്ചിരിക്കുന്ന ഒരാളെ കണ്ടെത്തും. ഇയാളോട് ഇയാളുടെ മാതാപിതാക്കള്‍ താൻ വലുതായിരിക്കുന്നു എന്ന് പറയും. അങ്ങനെ രണ്ട് പേരും പരസ്പരം 'ടെസ്റ്റ്' ചെയ്ച് സന്തോഷമായാല്‍ വിവാഹം കഴിക്കും. പിന്നെ ഓരോ മണ്ടത്തരങ്ങള്‍ ഒരുമിച്ച് ചെയ്ത്....'- ഇങ്ങനെ പോകുന്നു രസകരമായ ഉത്തരം. ഇത്രയുമാണ് വൈറലായ ഫോട്ടോയിലുള്ളത്. 


സംഗതി ടീച്ചര്‍ ചീട്ട് കീറിയെങ്കിലും വിദ്യാര്‍ത്ഥിയുടെ ഉത്തരത്തിന് നാട്ടില്‍ നിറയെ കയ്യടി കിട്ടിയെന്ന് പറയാം. കുട്ടി സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും വിവാഹത്തെ കുറിച്ച് ഇത്രയും ആത്മാര്‍ത്ഥമായ ഒരുത്തരം മറ്റാരും നല്‍കുന്നത് കണ്ടിട്ടില്ലെന്നുമെല്ലാമാണ് മിക്കവരുടെയും കമന്‍റുകള്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയെന്ന് ചുരുക്കം.

Friday, September 2, 2022

ഐ എൻ .എസ് വിക്രാന്ത്

 'ഐഎൻഎസ് വിക്രാന്ത്' എന്ന് പേരിട്ടിരിക്കുന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാവികസേനയ്ക്ക് കൈമാറി. ഇന്ത്യൻ സമുദ്ര ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്.

തദ്ദേശീയമായ അത്യാധുനിക ഓട്ടോമാറ്റിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്ത് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കൊച്ചിൻ കപ്പൽശാലയിൽ ഏകദേശം 20,000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ, രാജ്യത്തിന്റെ കൊളോണിയൽ ഭൂതകാലത്തെ ഉപേക്ഷിച്ച് ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന് അനുസൃതമായി ഒരു പുതിയ നാവിക പതാകയും പ്രധാനമന്ത്രി മോദി അവതരിപ്പിച്ചു.

പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിന് ഐഎൻഎസ് വിക്രാന്ത് സംഭാവന നൽകുമെന്ന് ഇന്ത്യൻ നാവികസേനയുടെ വൈസ് ചീഫ് വൈസ് അഡ്മിറൽ എസ്എൻ ഘോർമഡെ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഐഎൻഎസ് വിക്രാന്ത് 2022 നവംബറിൽ ആരംഭിക്കുമെന്നും 2023 പകുതിയോടെ പൂർത്തിയാകുമെന്നും വൈസ് ചീഫ് സൂചിപ്പിച്ചു. പ്രാരംഭ വർഷങ്ങളിൽ മിഗ്-29 ജെറ്റുകൾ യുദ്ധക്കപ്പലിൽ നിന്ന് പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ മേഖലയിൽ രാജ്യത്തിന്റെ സ്വാശ്രയത്വത്തിലേക്കുള്ള നിർണായക ചുവടുവയ്പായിരിക്കും ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നത്.

വിക്രാന്ത് സേവനമനുഷ്ഠിക്കുന്നതോടെ, തദ്ദേശീയമായി ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാനും രൂപകൽപ്പന ചെയ്യാനും കഴിവുള്ള യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ ഭാഗമാകും ഇന്ത്യ. ഇന്ത്യയിലെ മുൻനിര വ്യവസായ സ്ഥാപനങ്ങളും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയവും (എംഎസ്എംഇ) നൽകിയ തദ്ദേശീയ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് യുദ്ധക്കപ്പൽ നിർമ്മിച്ചത്.

എന്തുകൊണ്ടാണ് യുദ്ധക്കപ്പലിന് വിക്രാന്ത് എന്ന് പേരിട്ടത്?

വിക്രാന്തിനൊപ്പം, ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ സേവനം ലഭ്യമാക്കാൻ പോകുന്നു, ഇത് രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാർഷിപ്പ് ഡിസൈൻ ബ്യൂറോ (ഡബ്ല്യുഡിബി) രൂപകൽപന ചെയ്തതും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിനു കീഴിലുള്ള പ്രശസ്ത പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിച്ചതും തദ്ദേശീയമായ വിമാനവാഹിനിക്കപ്പലിന് രാജ്യത്തിന്റെ മുൻഗാമിയായ 'വിക്രാന്ത്' എന്നാണ് പേര് നൽകിയിരിക്കുന്നത്. 1971 ലെ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പൽ. വിക്രാന്ത് എന്നാൽ ധീരനും വിജയിയുമാണ്. ഔപചാരിക സ്റ്റീൽ കട്ടിംഗിലൂടെ ഏപ്രിലിൽ (2005) തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ അടിത്തറ സ്ഥാപിച്ചു. വാർഷിപ്പ് ഗ്രേഡ് സ്റ്റീൽ (WGS) എന്നറിയപ്പെടുന്ന ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ ഒരു പ്രത്യേക തരം സ്റ്റീൽ ആവശ്യമാണ്.


എങ്ങനെയാണ് വിക്രാന്ത് നിർമ്മിച്ചത്?

ഇന്ത്യൻ നാവികസേനയുടെയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയുടെയും (ഡിആർഡിഎൽ) സഹകരണത്തോടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ഐഎസിയുടെ നിർമ്മാണത്തിന് ആവശ്യമായ യുദ്ധക്കപ്പൽ-ഗ്രേഡ് സ്റ്റീൽ വിജയകരമായി നിർമ്മിച്ചു. ഇതിനുശേഷം, കപ്പലിന്റെ ഷെൽ (ഫ്രെയിം വർക്ക്) പുരോഗമിച്ചു, ഫെബ്രുവരിയിൽ (2009), കപ്പലിന്റെ പത്താൻ (നൗട്ടൽ, കീൽ) നിർമ്മാണം ആരംഭിച്ചു, അതായത്, യുദ്ധക്കപ്പൽ നിർമ്മിക്കുന്ന പ്രക്രിയ തുടർന്നു.



ഫീച്ചറുകൾ നിറഞ്ഞ വിമാനവാഹിനിക്കപ്പൽ


2013 ഓഗസ്റ്റിൽ കപ്പലിന്റെ വിക്ഷേപണത്തോടെ കപ്പൽനിർമ്മാണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കി. ഐഎൻഎസ് വിക്രാന്ത് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും അളന്നു. 18 നോട്ടിക്കൽ മൈൽ മുതൽ 7,500 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്.



കപ്പലിൽ ഏകദേശം 2,200 മുറികളുണ്ട്, ഏകദേശം 1,600 ജീവനക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. വനിതാ നാവികർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള പ്രത്യേക ക്യാബിനുകൾ ഇതിൽ ഉൾപ്പെടുന്നു. മെഷിനറി പ്രവർത്തനങ്ങൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയിൽ ആവശ്യമായ ഉയർന്ന തോതിലുള്ള ഓട്ടോമേഷൻ ഈ വിമാനവാഹിനിക്കപ്പലിൽ ഉണ്ട്, അത് അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.



മോഡുലാർ O T, എമർജൻസി മോഡുലാർ OT , സിടി സ്കാനറുകൾ, ഫിസിയോതെറാപ്പി ക്ലിനിക്കുകൾ, എക്സ്-റേ മെഷീനുകൾ, ഐസിയു, ലബോറട്ടറികൾ, ഡെന്റൽ കോംപ്ലക്സ്, ടെലിമെഡിസിൻ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും ഉപകരണങ്ങളും അടങ്ങിയ അത്യാധുനിക മെഡിക്കൽ കോംപ്ലക്‌സാണ് കപ്പലിലുള്ളത്. , ഐസൊലേഷൻ വാർഡുകൾ എന്നിവ ഉൾപ്പെടുന്നു.


MiG-29K ഫൈറ്റർ ജെറ്റുകൾ, MH-60R, Kamov-31 മൾട്ടിറോൾ ഹെലികോപ്റ്ററുകൾ എന്നിവ കൂടാതെ തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകളും ഉൾപ്പെടെ 30 വിമാനങ്ങൾ അടങ്ങുന്ന ഒരു എയർ വിംഗ് പ്രവർത്തിപ്പിക്കാൻ ഇതിന് കഴിയും. ഏകദേശം 45,000 ടൺ ആണ് കപ്പലിന്റെ ഭാരം.

(റഫറൻസുകൾ: ഇന്ത്യ ടിവി ന്യൂസ്, സിറ്റി ടുഡേ )

ചിത്രങ്ങൾക്ക്  കടപ്പാട്  പ്രധാനമന്ത്രിയുടെ മുഖപുസ്തകപേജ്)

"എൻ്റെ രാജ്യം എൻ്റെ അഭിമാനം "! വന്ദേ മാതരം ജയ് ഹിന്ദ് @RohithDarshan #RohithDarshan ..

Thursday, September 1, 2022

Hello September

 "മനസ്സാകുന്ന തുരുത്തിലേക്ക് 

ഓർമകളുടെ വേലിയേറ്റം...... 

വിടർന്ന പനിനീർ പൂവിന്റെ 

മണമുള്ള ഓർമകൾ 

മനസ്സിന്റെ വാതായനങ്ങളെ 

സുഗന്ധപൂരിതമാക്കുമ്പോൾ.....

ഇടക്ക് വീശി അടിക്കുന്ന മരുക്കാറ്റിൽ 

ചുട്ടുപൊള്ളുന്ന ഓർമകൾ 

മനസ്സിന്റെ ഉള്ളറകളിൽ 

തീ കോരിയിടുമ്പോൾ....

ഇനിയും കുളിരുള്ള ഓർമകൾക്കായ്

ഒരുപാട് ജീവിതവഴികൾ താണ്ടി ഞാന്‍ യാത്ര തുടരാം.... 

എന്നു തീരുമെന്നറിയാത്ത നാടകത്തിൽ 

തിരശീല വീഴും വരെ ചിരിച്ചു..കളിച്ചു വേദന ഉള്ളിലൊതുക്കി പാടുമോരുവാനംപാടിയെ പോല്‍ "

Hello September

 "Life is very short, so break your silly egos, forgive quickly, believe slowly, love truly, laugh loudly and never avoid anything that makes you smile…"

          

Wednesday, August 3, 2022

ഞാൻ കണ്ട യദാർത്ഥ പെൺകുട്ടി










തുമ്പ പൂ    കാറ്റിൽ   ഊഞ്ഞാലാടിയ പോലെ ... ഇളകുന്ന കാറ്റത്ത്‌  പാറി പറക്കുന്ന മുടിയിഴകൾ കൊതി ഒതുക്കിയപ്പോഴാണ് ഒരു പേടമാൻ മിഴിയിണ ഞാൻ ആദ്യമായി ശ്രദ്ധിച്ചത്  കണ്ണുകളെ മറയ്ക്കുന്ന കാർകൂന്തലിനെ ശല്ല്യ മെന്നോണം വിരലുകൾ കൊണ്ട് മാടി ഒതുക്കുന്ന  കറുത്ത സുന്ദരി ....അവൾക്കു അറിയില്ല  അയാള് ശല്ല്യം  എന്ന് കരുതുന്ന കാര്കൂന്തലുകൾ ആണ് അയാളെ  ഏറെ സുന്ദരി  ആക്കുന്നത് എന്ന സത്യം ... കണ്ടാൽ ആരും ഒന്ന് ശ്രദ്ധിച്ചു പോകുന്ന മുഖം വില കൂടിയ ചേരുപ്പോ , ആടയാഭരണങ്ങളോ ഒന്നും അണിഞ്ഞിരുന്നില്ല അവൾ  പക്ഷെ ധരിച്ചിരുന്ന  വസ്ത്രവും കാൽ പാദവും  ഏറെ വൃത്തിയുള്ളവയായിരുന്നു..

വഴിയോര ഭിഷാടകരിൽ ഒരാള് കൈ നീട്ടി കൈനീട്ടി  വരുകയായിരുന്നു പലരും അയാളുടെ അഭ്യര്ത്ഥന  നിരസിച്ചു കൊണ്ടിരുന്നു . അവളുടെ ഊഴമെത്തി ബാഗിൽ കയ്യിട്ടു ചില്ലറകൾ പറക്കി കൂട്ടുന്നത്‌ കണ്ടു .അതിൽ ഒരു ചുവന്ന 20 രൂപ നോട്ട്.

  " അതെ ഇവളും എല്ലാ പെന്കുട്ടികളെയും പോലെ പിശുക്കി തന്നെ"  ഞാൻ മനസ്സിൽ കരുതി .എണ്ണികൂട്ടിയ ചില്ലറകൾ  ഇടതു കയ്യിൽ പിടിച്ചു വലതു കയ്യിലെ 20 രൂപ നോട്ട് ഭിക്ഷക്കാരന്റെ  നേർക്ക്‌  നീട്ടി അയാള് അന്തിച്ചു പോയി ...വിടർന്ന കണ്ണുകളോടെ അവളും . അയാളത് വാങ്ങി കൂപ്പുകൈകളോടെ .."....ഹും  ഇതൊക്കെ എന്ത് ? എത്രയോ കണ്ടിരിക്കുന്നു  എന്ന ഭാവത്തിൽ ഞാനും  ബോയ്സ് സാദാരണ ഗതിയിൽ ഷൈൻ ചെയ്യാൻ വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്  സ്ഥിരം നമ്പർ ഇപ്പൊ ഒരു പെൺകുട്ടി കാണിച്ചു  അത്ര തന്നെ , പിന്നെ ഞാനവളെ  ശ്രദ്ധിചില്ല്യ .

ഇടയ്ക്കു ഒരു കാൾ വന്നു അവൾ എടുത്തു സംസാരിച്ചു  ഞാൻ ശ്രദ്ധിക്കുന്ന തു മനസിലാക്കിയത് കൊണ്ടാണോ എന്തോ സൌണ്ട് കുറച്ചു സംസാരിക്കാൻ തുടണ്ടി  ഇടക്കെപ്പോഴോ  എന്റെ ചെവികളിൽ അവളുടെ നേരിയ സ്വരം ഒപ്പിയെടുത്തു.." എന്റെ കയ്യിൽ ഇല്ല്യ സത്യായിട്ടും  ഒരാളുവന്നു കൈ നീട്ടി ഞാൻ ബസ്സിനുള്ളത് വച്ചിട്ട് ബാക്കി അയാൾക്ക്‌ കൊടുത്തെടി കണ്ടപ്പോൾ ആഹാരം കഴിച്ചിട്ട് ദിവസങ്ങള് ആയപോലെ തോന്നി ഞാൻ വീട്ടിലെത്തിയിട്ടു കാർഡ്‌ വാങ്ങി നമ്പർ അയച്ചുതന്നാൽ മതിയോ ...സത്യായിട്ടും 10 രൂപ പോലുമില്ലെടി"....  ഇപ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പ്പോലെ ആയതു ഞാനായിരുന്നു ... എനിക്കറി യില്ല  എന്റെ കണ്ണുകൾ വിടർന്നു ഞാനറിയാതെ  എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി ... എന്റെ നോട്ടത്തിനു ബസ് സ്ടാണ്ടിലെ ഒരു അലവലാതി യുടെ നോട്ടത്തിനു കിട്ടുന്ന പരിഗണന അതായിരുന്നു പേടമാൻ മിഴിയിണയിൽ നിന്നും കിട്ടിയത്  ....പക്ഷെ ഞാൻ അതൊന്നും കണ്ടില്ല്യ  ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ  എന്ന ചിന്തയായിരുന്നു  എന്റെ മനസ് നിറയെ ...ഒന്നേ നോക്കിയുള്ളൂ ഞാൻ  പിന്നെ നോക്കിയില്ല്യ ..

അല്പം  കഴിഞ്ഞൊരു ബസ് വന്നു നിന്നു. അലസമായി കിടന്നിരുന്ന ഷാളും  ബാഗും ഒന്ന് കൂടെ ശെരി വരുത്തി കുടയും കയ്യിൽ പിടിച്ചു അവളിറങ്ങി ഓടി ..പെട്ടന്ന്  നിന്നു തിരിഞ്ഞു നോക്കി  പൊട്ടിയ ഇടതു ചെരുപ്പ് കയ്യിലെടുത്തു അതിൽ കോർത്തിട്ടിരുന്ന സേഫ്ടി പിന്  ഒന്ന് കൂടി ഉറപ്പിച്ചിട്ടു  ഒറ്റ ചെരുപ്പിൽ  പണിപ്പെട്ടു ബസിൽ കയറുന്ന അയാളെ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരത്തോടെ ഞാൻ നോക്കി നിന്നു... തൊണ്ട വരണ്ടു പോയത് പോലെ ...

ബസ്സിന്റെ പുറകിലെ കണ്ണാടിയിലൂടെ   അയാളുടെ നോട്ടം എന്നിൽ നിന്നും അകലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു ..നെഞ്ചിന്റെ  ഇടതു ഭാഗത്തെവിടെയോ  ഒരു തുള്ളി ചോര വാർന്നു പോയത് പോലെ ഒരു തോന്നൽ.... വിദൂരതയിലേക്ക്  നോക്കി നിൽക്കുന്നതിനിടയിൽ "സോറി അളിയാ ലേറ്റ് ആയിപ്പോയി  എന്ന വിളി കേട്ടുണർന്നു.... കൂട്ടുകാരൻ ആണ് ..ഞാൻ വണ്ടിയുടെ പുറകിൽ കേറിയിരുന്നു  ലേറ്റ് ആയതിനെ കുറിച്ച് അവൻ   വാതോരാതെ   സംസാരിച്ചു കൊണ്ടിരുന്നു ആര് കേൾക്കാൻ ഞാൻ എവിടെ യാണ് എന്ന് എനിക്കുതന്നെ മനസിലാകാത്ത അവസ്ഥ ...ലിപ്സ്ടിക്ക്കിനും  നെയിൽ പോളിഷിനും  മസ്കാരക്കും  വേണ്ടി ആയിരങ്ങൾ  ചിലവഴിക്കുന്ന പെൺകുട്ടികൾ  ഉള്ള നമ്മുടെ നാട്ടിൽ ഒരു മേക്ക് അപ്പും  ഇല്ല്യാണ്ട്  ഇങ്ങനെ ഒരു പെണ്കുട്ടിയോ  അതായിരുന്നു  മനസ്സിൽ ....

ഒരു സിഗ്നലിനപ്പുറം അതെ കാർകൂന്തൽ  അതെ ബസ്  അതെ കണ്ണുകൾ  എന്റെ കണ്ണിൽ ഉടക്കി .... ഞാനറിയാതെ  എന്റെ കണ്ണുകൾ ആ കറുത്ത സുന്ദരിയെ  ബഹുമാനിച്ചു .  തിരിച്ചു കിട്ടിയ നോട്ടത്തിനു അലവലാതിയുടെ അവഗണന ഉണ്ടായിരുന്നില്ല്യ  ദയനീയത നിറഞ്ഞ തീക്ഷ്ണ മായ നോട്ടമായിരുന്നു ..... എന്നെ വിട്ടേക്ക് ഞാൻ ജീവിച്ചു പൊക്കോട്ടെ  എന്ന ഭാവം പോലെ .... വഴി രണ്ടായി  മുറിയുമ്പോൾ  കൂർത്ത ശരങ്ങൾ പോലെ രണ്ടു കണ്ണുകൾ  എന്നിലേക്ക്‌ തറച്ചു നില്ക്കുന്നുണ്ടായിരുന്നു ...പാവം അവളറിയുന്നില്ല്യല്ലോ  എന്റെ കണ്ണുകൾ വിടർന്നത് കാമചുവ കൊണ്ടല്ല്യ ..അയാളോടുള്ള ബഹുമാനവും  ആദരവും കൊണ്ടായിരുന്നു എന്ന് ...

                    "ജീവിതം അത് നമ്മെ പലതും പഠിപ്പിക്കും പലതും കാണിച്ചു തരും ,

                     നല്ലത് കണ്ടാൽ അനുകരിക്കാൻ ശ്രമിക്കുക . ചീത്ത കണ്ടാൽ അത്

                     അവിടെ തന്നെ മറന്നേക്കുക ..നിന്റെ ചിന്തകളും കാഴ്ച പാടുകളും സത്യ സന്ധമായിരിക്കണം   എപ്പോഴും മറ്റുള്ളവരിൽനിന്നും വെത്യസ്ത മായിരിക്കണം  അത് നിനക്കുമാത്രം     സ്വന്തമായിരിക്കണം     "!എന്റെ അച്ഛന്റെ വാക്കുകൾ ആണ് "!

    ഒന്നെനിക്ക്  ഉറപ്പാണ് അവളുടെ കളർ കറുപ്പായിരിക്കാം പക്ഷെ മനസ് തൂവെള്ളയാണ് പാലുപോലെ ....അയാൾ ദരിദ്ര യാവാം ...കനിവാർന്ന മനസുണ്ടയാൾക്ക് ഒരു രാജ്ഞി  യെപ്പോലെ സ്വഭാവം കൊണ്ടും മനസുകൊണ്ടും സുന്ദരിയാണയാൾ...

നെഞ്ചിനകത്ത് അപ്പോഴും വിണ്ടു കീറിയ  ഭാഗം  നീറിക്കൊണ്ടിരുന്നു .....മുഖത്ത് ചിരിവരുത്തി എന്റെ സ്വന്തം സ്റ്റൈലിൽ ഒരു ബൈ പറഞ്ഞു കൂട്ടുകാരനോടും കുടുംബത്തോടും യാത്ര പറഞ്ഞു  . കൈകൾ  ചലിപ്പിച്ചു  എന്റെ ശകടം  പതിയെ നീങ്ങി ത്തുടങ്ങി ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് , എനിക്കെതിരെ വീശുന്ന കാറ്റിനുകൂടുതൽ ൽ കുളിമ്മയുള്ളത് പോലെ തോന്നി അപ്പോൾ ...ചിന്തകൾ എന്നെ എവിടെയോ കൊണ്ടുപോയി ..പെട്ടന്ന് എന്റെ സെല്ൽ ഫോൺ ശബ്ദ്ധിച്ചു  അമ്മ കാളിംഗ് എന്നെഴുതി കാണിക്കുന്നു ..മായ ലോകത്തിൽ നിന്നും ഞെട്ടിയുണർന്നു വണ്ടിയുടെ സ്പീഡ് കുറഞ്ഞു എത്താറായി  എന്ന് അമ്മയോട്  കള്ളം പറഞ്ഞു .

വീണ്ടും പതിയെ മുന്നോട്ട്‌  ഞാൻ നടന്ന എന്റെ  വഴികളിലൂടെ ഏകനായി ......ഒരു പെൺകുട്ടിയെകണ്ടു എന്ന സംതൃപ്തിയോടെ ..... വീണ പൂവിന്റെ വിതുംബലുപോലെ അപ്പോഴും കുളിർ ക്കാറ്റു വീശുന്നുണ്ടായിരുന്നു എനിക്ക് വേണ്ടി ദൈവം പറഞ്ഞയച്ച പോലെ ......

With  a loving memmery of a real Girl .  By..Rohith Darshan

About Me ? എന്നെക്കുറിച്ചു ഞാൻ എന്ത് പറയാൻ ?

  " .....എന്ത് എഴുതാന് ‍ ............... ...............? എബൌട്ട്‌ മി എഴുതാന് ‍ മാത്രം അത്രയ്ക്ക് വലിയ ആള് ‍ ഒന്നുമല്ല ഞാന് ‍ ...