"മനസ്സാകുന്ന തുരുത്തിലേക്ക്
ഓർമകളുടെ വേലിയേറ്റം......
വിടർന്ന പനിനീർ പൂവിന്റെ
മണമുള്ള ഓർമകൾ
മനസ്സിന്റെ വാതായനങ്ങളെ
സുഗന്ധപൂരിതമാക്കുമ്പോൾ.....
ഇടക്ക് വീശി അടിക്കുന്ന മരുക്കാറ്റിൽ
ചുട്ടുപൊള്ളുന്ന ഓർമകൾ
മനസ്സിന്റെ ഉള്ളറകളിൽ
തീ കോരിയിടുമ്പോൾ....
ഇനിയും കുളിരുള്ള ഓർമകൾക്കായ്
ഒരുപാട് ജീവിതവഴികൾ താണ്ടി ഞാന്‍ യാത്ര തുടരാം....
എന്നു തീരുമെന്നറിയാത്ത നാടകത്തിൽ
തിരശീല വീഴും വരെ ചിരിച്ചു..കളിച്ചു വേദന ഉള്ളിലൊതുക്കി പാടുമോരുവാനംപാടിയെ പോല്‍ "
No comments:
Post a Comment