പ്രണയമഴ
'' പ്രണയ മഴയിലെ ഹിമകണമായ് നീയെൻ
നെറുകയിലൂർന്നിറങ്ങവേ,
നിന്നധര തൂലികകളെന്ന ധരപുടങ്ങളിൽ -
ചിത്രo വരയ്ക്കവേ ,!
കണ്ടു ഞാൻ നിന്നഗാധ
നയനങ്ങളാo നീലസാഗരത്തിൽ
നീന്തിത്തുടിച്ചീടും നിൻ മോഹങ്ങളെ,
വെണ്ണിലാവിന്റെ കരങ്ങൾ തഴുകാൻ നാണിച്ചീടുമീ പൂമേനിയെ
മെല്ലെ തഴുകി പുതപ്പിക്കുമൊരിളം
കാറ്റായ് ഞാനണയാം
മാറിലെ മണിമുത്തുകളാലെൻമാറിൽ
നീ ചിത്രം വരയ്ക്കുകിൽ
ഒരു പനിനീർപ്പൂവിൻ ഗന്ധ മേഴുംനിൻ
പൂമേനിതൻമധുകണം നുകരാനണയും
പ്രിയ വണ്ടായ് ഞാൻ മാറിടാം
നിൻ പ്രണയ മഴതൻ
കുളിരിൽ വിറങ്ങലിച്ചൊരെൻ
ദേഹിയിൽചൂടു നിശ്വാസമാം
പുതപ്പായ് നീ ചേർന്ന് മയങ്ങുമെങ്കിൽ "!
(രോഹിത് ദർശൻ )
No comments:
Post a Comment