Thursday, October 20, 2022

നമ്മുടെ യദാർത്ഥ സുഹൃത്ത്

 "നമ്മുടെ കൂടെയുളളുള്ളൊരാൾ  മുന്നോട്ടു പോകുമ്പോൾ ആത്മാർത്ഥമായി സന്തോഷിക്കുന്നത്  ക്യുവിൽ നിൽക്കുമ്പോഴാണ് ! "

എവിടെയോ ആരോ പറഞ്ഞു കേട്ടതാണ് . നമ്മുടെ സമൂഹത്തിൽ സമകാലീനമായി നടക്കുന്ന സംഭവവികാസങ്ങളെ പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ്  ഇതിന്റെ അർത്ഥത്തിനു എത്രത്തോളം വ്യാപ്‌തി ഉണ്ടെന്ന് നാം ചിന്തിച്ചു പോകുക .

 

 നാമൊക്കെ പണ്ടുമുതലേ കേട്ട് വളർന്ന അല്ലങ്കിൽ നമ്മളെയൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യമുണ്ട് ആപത്തിൽ സഹായിക്കുന്നവനാണ് ...അല്ലെങ്കിൽ  സങ്കടങ്ങളിൽ ആശ്വസിപ്പിക്കുന്നവനാണ്   യാഥാർത്ഥസുഹൃത്ത്‌ എന്ന് ,

മാറ്റം പ്രകൃതി നിയമമാണ്  എന്ന് ഭഗവത് ഗീതയിൽ വായിച്ചിട്ടുണ്ട് , പ്രകൃതിയുടെ  മാറ്റങ്ങൾ  എനിയ്ക്കും സംഭവിച്ചു ജീവിതം ഹൈ ടെക്  സിറ്റി യിലേക്ക് ചേക്കേറി യൗവ്വനത്തിൽ തന്നെ , പല പല സംസ്കാരങ്ങളിൽ  ജീവിക്കുന്നവരുടെ  ഇടപഴകി  പലപലകാര്യങ്ങൾ പഠിച്ചു ജീവിതത്തിൽ  നല്ല അനുഭവങ്ങളെ എല്ലാം കൂടെക്കൂട്ടി  മോശം അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചു ...ഒത്തിരി ഒത്തിരി നല്ല ആൾക്കാരെ കണ്ടു ഭൂമിയിൽ എങ്ങനെയും ആൾക്കാറുണ്ടോ  എന്ന് പോലും ചില സമയങ്ങളിൽ തോന്നി പ്പോയി ചിലരോട് ആരാധന തോന്നി അവർ സഹജീവികളോട് കാണിക്കുന്ന കരുണയും  കരുതലും കാണുമ്പോൾ എനിക്കും അവരെപ്പോലെ ആകണം എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ഒരു പാട് ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ ,

 ഒരു പാട് കാര്യങ്ങൾ  പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്  ഈ ജീവിതത്തിൽ .... 

അതിൽ ഏറ്റവും വലിയത്  ഒരു നേരമെങ്കിലും  ഒരാളുടെ വിശപ്പിനു ശമനം കാണുവാൻ നിനക്ക് കഴിയുന്നുണ്ടെങ്കിൽ  അതിനപ്പുറം പുണ്യം ഈ ലോകത്തു ഒന്നിനും  ഇല്ല്യ എന്നുള്ളത് തന്നെയാണ് ,...

മറ്റൊരുവന്റെ അവസ്ഥയിൽ നിന്റെ കണ്ണുളിൽ  ഈർപ്പമായെങ്കിൽ നിന്നിൽ ഈശ്വരൻ  വസിക്കുന്നു  

എന്ന്  ,  നിനക്ക് ഒരുവനെ സഹായിക്കാൻ  കഴിഞ്ഞു  എങ്കിൽ  അത്  നിന്റെ കഴിവല്ല്യ  മറിച് അയാൾക്ക്‌   അർഹതപ്പെട്ടത് കിട്ടാൻ വേണ്ടി ദൈവം നിന്നെ ഉപയോഗിച്ച് എന്ന  ചിന്ത ഇപ്പോഴും മനസ്സിൽ  ഉണ്ടാവണം ഇതൊക്കെ  എനിക്ക് മുന്നേ  ഇതേ വഴികളിൽ  സഞ്ചരിച്ചിരുന്ന മഹത് വക്തിത്വങ്ങളിൽ  നിന്നും  ഞാൻ കണ്ടുപഠിച്ചവ മാത്രമാണ്  ...കാരണം  എനിക്ക് നല്ലോണം അറിയാം ... ഒരു നിമിഷത്തെ ശ്വാസത്തിന്റെ  വിലപോലുമില്യാത്ത  ഒരു  ഗ്യാരണ്ടിയും  ഇല്ല്യാത്ത ഒരു ജീവിതമാണ് മനുഷ്യ ജീവിതം .... എങ്ങനെയൊക്കെ  ആവണം എന്നെ നേരത്തെ ദൈവം എഴുതിവെച്ചിട്ടുണ്ട് ..... എത്ര  അഹങ്കാരം കാട്ടിയാലും  അതിനു മാറ്റമൊന്നും ഇല്ല്യ  പിന്നെ ഇതിനു അഹങ്കരിക്കണം .... കിട്ടുന്ന സമയം സന്തോഷത്തോടെ  ഇരിക്കാം  നമ്മുടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചു  അവരുടെ സങ്കടങ്ങളിലും  സന്തോഷങ്ങളിലും കൂടെ കരഞ്ഞും സന്തോഷിച്ചും കൂടെ കൂടണം  അത്രയേയുള്ളൂ !


"ശെരിക്കും നമ്മുടെ കൂടെയുള്ള ഒരാൾക്ക് ഉയർച്ചയുണ്ടായാൽ  നമുക്ക് സന്തോഷിക്കാൻ  പറ്റുന്നുണ്ടോ ?

എന്ന്  നമ്മൾ  ചോദിച്ചു നോക്കണം  അപ്പോൾ  സ്വന്തം മനസാക്ഷി നമ്മൾക്ക് ഒരു മൂല്യമിടും ... അതാണ്   ഇത് വരെയുള്ള ജീവിതം കൊണ്ട്  നാം നേടിയെടുത്ത ആർക്കും കവർന്നെടുക്കാൻ കഴിയാത്ത സ്വത്ത് !

      ജീവിതാവഴിത്താരയിൽ  കണ്ടുമുട്ടിയവർ  എല്ലാം ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കൾ  ആവണം  എന്നില്ല്യ  അല്ലെങ്കിൽ  എല്ലാവരും നമ്മളെപ്പോലെ തന്നെ കാര്യങ്ങളെ കാണണം എന്നും ഇല്ല്യ ,  വെത്യസ്ത ചിന്താഗതികൾക്കിടയിൽ നിന്നും വരുന്നവർ ആവാം  അവരെല്ലാം ഒരു പോലെ ആകണം എന്നും നമുക്ക് നിർബന്ധം പിടിക്കാനും കഴിയില്ല്യ .... അവർക്കു അവരുടെ കാഴ്ചപ്പാടുകൾ ആവും ശെരി .....

അവിടെയാണ് നാം ഓരോരുത്തരും  സ്വയം ചിന്തിക്കേണ്ടതും ....

" നമ്മുടെ  നേട്ടങ്ങളെ  സ്വന്തം നേട്ടങ്ങളാണ്  ആഘോഷിക്കുന്ന  ഒരാൾ ഉണ്ടോ ?

നമ്മളെ ആരെങ്കിലും കളിയാക്കിയാൽ  അവർക്കെതിരെ നമുക്കുവേണ്ടി വാദിക്കുന്ന ഒരാൾ ?

അവരുടെ  പലകാര്യങ്ങളും  മാറ്റിവച്ചു  നമുക്കായി സമയം കണ്ടെത്തുന്നൊരാൾ ?

 ഉണ്ടോ ?  ഉണ്ടെങ്കിൽ  അയാൾ മാത്രമാണ് നമ്മുടെ യദാർത്ഥ സുഹൃത്ത് ,

സങ്കടങ്ങളിൽ  ചേർന്ന് നിൽക്കാനും ആശ്വസിപ്പിക്കാനും ഒരു അപരിചിതനും പറ്റും 

പക്ഷേ നമ്മുടെ വിജയങ്ങൾ സ്വന്തം വിജയങ്ങളായി ആഘോഷിക്കാൻ ഒരു ആത്മാർത്ഥ  സുഹൃത്തിനു മാത്രമേ പറ്റുകയുള്ളു  അങ്ങനെയുള്ള ഒരു സുഹൃത്തിനെ തന്നു  നിങ്ങളോരുത്തരെയും  ഭഗവാൻ അനുഗ്രഹിക്കട്ടെ ! 

 

സ്നേഹപൂർവ്വം 

സ്നേഹിതൻ 

രോഹിതദര്ശൻ  അനന്തപുരി .

No comments:

Post a Comment

About Me ? എന്നെക്കുറിച്ചു ഞാൻ എന്ത് പറയാൻ ?

  " .....എന്ത് എഴുതാന് ‍ ............... ...............? എബൌട്ട്‌ മി എഴുതാന് ‍ മാത്രം അത്രയ്ക്ക് വലിയ ആള് ‍ ഒന്നുമല്ല ഞാന് ‍ ...