A nationwide exercise is underway to recall the contaminated products. #Recall #Alert Medical Product Alert N°6/2022: Substandard (contaminated) pediatric medicines
ഈ കഴിഞ്ഞ കഴിഞ്ഞ ഒക്ടോബർ (06 / 10 / 2022 ) ആറിന് ലോകാരോഗ്യ സംഘടനയുടെ സോഷ്യൽ മീഡിയ പേജിൽ തിരിച്ചറിഞ്ഞ നിലവാരമില്യാത്ത {മലിനമായ } പീഡിയാട്രിക് മരുന്നുകളെ കുറിച്ച് വിവരിച്ചിച്ചരുന്നു .
ലോകാരോഗ്യ സംഘടന ഇതനുസരിച്ചു മുന്നറിയിപ്പും നൽകിയിട്ടുണ്ട് . ആഫ്രിക്കയിലെ ഗാംബിയ യിൽ നിന്നും ഡോക്ടർ മാർ ലോകാരോഗ്യസംഘടന യ്ക്കു റിപ്പോർട്ട് ചെയ്തതനുസരിച്ചു " നിലവാരമില്യാത്ത മെഡിക്കൽ ഉത്പന്നങ്ങൾ അവയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ സ്‌പെസിഫിക്കേഷനുകളോ പാലിക്കുന്നതിൽ പരാജയപെട്ടു " എന്നാണ് അവർ അറിയിച്ചിട്ടുള്ളത് .
ഒന്ന്] promethazine Oral Solution
രണ്ട് ] Kofexmalin Baby Cough Syrup
മൂന്ന് ] Makoff Baby Cough Syrup
നാല് ] Magrip N Could Syrup
ഇത് നിർമ്മിച്ചുട്ടുള്ളത് നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ Maidan Pharmaceutical Limited ആണ് . ഉത്പന്നങ്ങളുടെ സുരക്ഷയോ നിലവാരത്തെ കുറിചോ നിർമാതാക്കൾ ഇതുവരെ ലോകാരോഗ്യ സംഘടനക്ക് ഗ്യാരണ്ടി നല്കിയിട്ടില്ല്യ .
നാല് ഉൽപന്നങ്ങളുടെയും സാമ്പിളുകൾ ലബോറട്ടറിയിൽ വിശകലനം ചെയ്തപ്പോൾ കിട്ടിയ റിപ്പോർട്ട് അനുസരിച്ചു അവയിൽ അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉണ്ടെന്നു സ്ഥിതീകരിക്കുന്നു .ഈ നാല് ഉത്പന്നങ്ങളും ഗാംബിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
അപകടസാധ്യതകൾ ആയി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത് ഈ വിധത്തിലാണ് ..
ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും കഴിക്കുമ്പോൾ മനുഷ്യശരീരത്തിൽ മാരക വിശാംശം ഉളവാക്കുന്നുണ്ട് അത് വഴി വയറുവേദന , ശര്ദ്ധി , വയറിളക്കം , മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ , തലവേദന , മാനസികാവസ്ഥയിൽ മാറ്റം , വൃക്ക തകരാറുകൾ എന്നിവമൂലം മരണത്തിലേക്ക് നയിച്ചേക്കാം ,ഈ ഉത്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികൾക്കു വിശകലനം ചെയ്യാൻ കഴിയുന്നത് വരെ ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു
ഇതിന്റെ ഉപയോഗം പ്രതേകിച്ചു കുട്ടികൾക്ക് ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാക്കിയേക്കാം നിലവാരമില്ല്യാത്ത ഈ ഉത്പന്നങ്ങളെ കുറിച്ച് പൊതുജനങ്ങളും നിയന്ത്രണ അധികാരികളും എത്രയും വേഗം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു .ഈ ഉത്പന്നങ്ങൾ വിതരണം ചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലും കൂടുതൽ നിരീക്ഷണം വേണമെന്നും W H O അഭ്യർത്ഥിക്കുന്നു .
നിങ്ങളുടെ പക്കൽ ഈ മരുന്നുകൾ ഉണ്ടെങ്കിൽ ദയവായി അത് ഉപയോഗിക്കരുത് .. നിങ്ങളോ നിങ്ങൾക്കറിയുന്ന ആരെങ്കിലും ഈ മരുന്നുകൾ ഉപയോഗിക്കുകയോ ,, ഉപയോഗത്തിന് ശേഷം എന്തെങ്കിലും പ്രതികൂല സംഭവങ്ങൾ ഉണ്ടായാൽ എത്രയും പെട്ടന്ന് വൈധോയ്‌പദേശം തേടണമെന്നും സംഭവം നാഷണൽ റെഗുലേറ്ററി അതോറിറ്റിയിലോ , നാഷണൽ ഫർമാകോ വിജിലെൻസ് സെൻട്രിലോ അറിയിക്കണമെന്നും ലോകാരോഗ്യ സംഘടനാ ആവശ്യപ്പെടുന്നു .
ഇത് മായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുവടെ ചേർക്കുന്നു ഒപ്പം ലിങ്ക് കൊടുക്കാം
"NB ; കൊച്ചുമക്കൾ ഉള്ള മാതാപിതാക്കൾക്കുവേണ്ടി മാത്രമാണ് ഈ എഴുത്ത് ... വായിച്ചതിനു ശേഷം ഷെയർ ചെയ്തു എല്ലാവരിലും എത്തിയ്ക്കണം എന്ന് വിനീതമായി അഭ്യര്ഥിക്കുന്നു... നമ്മുടെ നാട്ടിലെ കുഞ്ഞുമക്കൾ ആരോഗ്യത്തോടെ വളരട്ടെ എന്ന് പ്രാത്ഥിച്ചുകൊണ്ടു നിർത്തട്ടെ ,
സ്നേഹപൂർവ്വം
സ്നേഹിതൻ
രോഹിത് ദർശൻ @ അനന്തപുരി .
https://twitter.com/WHOGAMBIA/status/1577671695443365888?t=2fx_u_eBIG8dB0oDJJdHcw&s=19
(എഴുത്തിന് അടിസ്ഥാനം
ലോകാരോഗ്യ സംഘടനയുടെ സോഷ്യൽ മീഡിയ പേജ് )
No comments:
Post a Comment