" വളരെ വേദനയോടെ ആണ് ഇന്ന് ഈ ബ്ലോഗ് എഴുത്ത് പലപ്രാവശ്യം ആലോചിച്ച് ആണ് ഇത് എഴുതുന്നത് കാരണം സമൂഹത്തിൽ ഇന്ന് ഓരോര്തരും അനുഭവിക്കുന്ന പ്രശ്നങ്ങൾ കുറച്ചെങ്കിലും അധികാരികളിലേക്കു എത്തിയ്ക്കാൻ എന്റെ എഴുത്തുകൊണ്ട് കഴിയുമെങ്കിൽ അത് വഴി ഒരാൾക്കെങ്കിലും സഹായം കിട്ടുമെങ്കിൽ എന്റെ വിലയേറിയ സമയം അല്പം ചിലവഴിയ്ക്കാൻ ഞാൻ തയ്യാറാണ്
കാര്യത്തിലേക്കു വരാം .....
എനിക്ക് പറയാനുള്ളത് ശാലിൻ എലീസ് എബി എന്ന വീട്ടമ്മയെ കുറിച്ചാണ്
എല്ലാകാര്യങ്ങളെയും പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു ധീര വനിത
ഒരു കാൻസർ സെർ വൈവർ കൂടിയാണ് സമൂഹത്തിലെ അപലകളായ സ്ത്രീ കളെ ചേർത്ത് നിർത്തി എല്ലാവര്ക്കും സ്വയം തൊഴിൽ കണ്ടെത്തിക്കൊടുത്ത ഒരു സംഭരംഭക കൂടിയാണ് കോവിടിന്റെ ആദ്യ ഘട്ടത്തിൽ ബിസിനെസ്സിൽ വളരെ താഴുന്നു പോയസമയത്തും ആത്മ സാമ്മ്യപനം പാലിച്ചു ശ്രദ്ധ്യയോടു കൂടി വളരെ വെത്യസ്തമായ രീതിൽ തന്റെ സംരംഭത്തെ ഉയർത്തിക്കൊണ്ടു വന്ന ഒരു വനിത സംഭരംഭക . തിരുവനന്ത പുരം തൈക്കാട് ഭാഗത്തു ആണ് ക്രിയ ഐ ഫ്രൂട്ട് എന്ന സ്ഥാപനം ...ഐസ് ക്രീമുകളുടെ വെത്യസ്തമായ രുചിക്കൂട്ടുകൾ തന്റെ സ്വന്തം റെസ്പിയിൽ ലൈവ് ആയി മേക്കിങ് ചെയ്താണ് അവർ അവിടെ സപ്ലൈ ചെയ്തു പോരുന്നത് അത്യാവശ്യം നല്ല തിരക്കും ഉണ്ട് .... നല്ല വൃത്തിയും വെടിപ്പും ഉള്ളത് കൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലായിരുന്നു . ഒരു വനിത കിട്ടാവുന്ന രീതിയിലെല്ലാം ബാങ്കുകളിൽ നിന്നും കടമെടുത്തും പലിശക്കും ഒക്കെ വായ്പ്പയെടുത്തു ഒരു ബിസിനെസ്സ് തുടങ്ങുമ്പോൾ അതിന്റെ തിരിച്ചടവും അത് പോലെ തന്നെ പോയെങ്കിൽ മാത്രമേ ആ ബിസിനെസ്സ് കൊണ്ട് അവർക്കും പ്രയോജന മുള്ളു .... ഈ കോവിടിന്റെ സമയത്തു ഇത്രയും നാൾ കടകൾ അടഞ്ഞു കിടക്കുമ്പോൾ ഇവരെ പോലുള്ളവർ എന്ത് ചെയ്യും .... ഇത് ശാലിൻ എന്ന വനിതയുടെ മാത്രം കാര്യമല്ല നമ്മുടെ നാട്ടിലെ ഒട്ടു മിക്ക വനിത സംരഭകരുടെയും കാര്യം ഇത് പോലെ ഒക്കെ തന്നെയാണ് ഒറ്റയ്ക്ക് ജോലിയെടുത്തു ജീവിക്കുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ് അവരാരും പുറത്തു പറയുന്നില്ല്യ എന്നെ യുള്ളൂ ഒത്തിരി താങ്ങാൻ കഴിയാതെ വരുമ്പോൾ ഒരു പിടി കയറിൽ അവർ എല്ലാം അവസാനിപ്പിച്ചാൽ നമുക്ക് ആർക്കും കുറ്റം പറയാനും പറ്റില്യ എല്ലാത്തിനും ഒരു പരുതി ഉണ്ടാവും അതുകഴിഞ്ഞാൽ പിന്നെ എന്ത് ? എവിടെയാണ് അപായം ഒളിഞ്ഞിരിക്കുന്നത് ചിന്തകളുടെ വേലിയേറ്റവും വേലിയിറക്കവും അതിനിടയിൽ പെട്ട് മാനസിക പിരിമുറുക്കങ്ങളിൽ പലതും ചെയ്തു പോകും മനുഷ്യനാണ് .....ആയിരം വിലയോളം ഉള്ള ഫുഡ് പ്രോഡക്ട് പാക്കറ്റുകൾ കഴിഞ്ഞ ദിവസം പൊടിയുടെ കാലാവധി കഴിഞ്ഞു ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ആ പൌഡർ പാക്കറ്റുകൾ എല്ലാം അവർ ടോയിലെറ്റിൽ ഒഴുക്കി കളയുന്ന ഒരു വീഡിയോ അവർ തന്നെ ഇട്ടിരുന്നു .... ഏകദേശം 53 ഓളം പായ്ക്കറ്റുകൾ .... അവർ അവരുടെ സ്വപ്‌നങ്ങൾ ആണ് ആ ഒഴുക്കി കളഞ്ഞത് ഒപ്പം അവരെ പ്പോലെ ദുരിതം അനുഭവിക്കുന്ന ചെറുകിട സംഭരംഭകരുടെ വേദനയും പ്രതിഷേധവും ആണ് ...അവർ ഉയർത്തിക്കാട്ടിയത് ....
അത് നമുക്ക് കണ്ടില്ലന്നു നടിക്കാൻ കഴിയില്ല ഒരു പാട് പേരുടെ സ്വപ്‌നങ്ങൾ ആണ് അവരുടെ ചെറുകിട സംഭരംഭങ്ങൾ .... അതൊരിക്കലും പാഴായിപ്പോകാൻ അനുവദിച്ചുകൂടാ ബഹുമാനപ്പെട്ട സർക്കാരുകൾ ഇതിനു ഒരു പരിഹാരം കണ്ടേ മതിയാവു ഇല്ലങ്കിൽ കേരളം ഒരു കൂട്ട ആത്മഹത്യയിലേക്കു വഴിതെളിക്കും ....കൂലി പണിക്കാരുടെയും അവസ്ഥയും ചെറു തല്ല്യ മുടങ്ങിക്കിടക്കുന്ന തിരിച്ചടവുകൾ ഫിനാസ് കമ്പനികളുടെ സമ്മർദ്ദങ്ങൾ ... ഇതിനെല്ലാം ഒരു പരിഹാരം കണ്ടേ മതിയാവും തിരിച്ചടവുകൾക്കു സാവകാശം സർക്കാർ ഇടപെട്ടു വാങ്ങിച്ചു കൊടുക്കണം അതിനു പലിശയിളവും അനുവദിച്ചു കൊടുക്കണം യുദ്ധകാല അടിസ്ഥാനത്തിൽ ഇതിനൊക്കെ പരിഹാരം കാണണം എന്ന് കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്തിയും മറ്റു വകുപ്പുതല മന്ത്രിമാരും പിന്നെ പ്രതിപക്ഷ പാർട്ടികളും കേരളത്തിന്റെ ഈ പ്രശ്നങ്ങൾ എത്രയും വേഗം മനസിലാക്കി വേണ്ടത് ചെയ്യണം എന്ന് വിനയത്തോടെ അത്യധികം വേദനയോടും അഭ്യർത്ഥിക്കാനാണ് ഇന്ന് ഈ എഴുത്ത്"
എത്രയും പെട്ടന്ന് കേരളത്തിന്റെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയട്ടെ എന്ന പ്രാത്ഥനയോടെ .....രോഹിത് ദർശൻ {ഷിബു ബാബു } ജയ്‌പൂർ രാജസ്ഥാൻ, ഇന്ത്യ
ഒരു ചെറിയ വീഡിയോ കൂടെ ചുവടെ ചേർക്കുകയാണ്
No comments:
Post a Comment