തുമ്പ പൂ കാറ്റിൽ ഊഞ്ഞാലാടിയ പോലെ ... ഇളകുന്ന കാറ്റത്ത് പാറി പറക്കുന്ന മുടിയിഴകൾ കൊതി ഒതുക്കിയപ്പോഴാണ് ഒരു പേടമാൻ മിഴിയിണ ഞാൻ ആദ്യമായി ശ്രദ്ധിച്ചത് കണ്ണുകളെ മറയ്ക്കുന്ന കാർകൂന്തലിനെ ശല്ല്യ മെന്നോണം വിരലുകൾ കൊണ്ട് മാടി ഒതുക്കുന്ന കറുത്ത സുന്ദരി ....അവൾക്കു അറിയില്ല അയാള് ശല്ല്യം എന്ന് കരുതുന്ന കാര്കൂന്തലുകൾ ആണ് അയാളെ ഏറെ സുന്ദരി ആക്കുന്നത് എന്ന സത്യം ... കണ്ടാൽ ആരും ഒന്ന് ശ്രദ്ധിച്ചു പോകുന്ന മുഖം വില കൂടിയ ചേരുപ്പോ , ആടയാഭരണങ്ങളോ ഒന്നും അണിഞ്ഞിരുന്നില്ല അവൾ പക്ഷെ ധരിച്ചിരുന്ന വസ്ത്രവും കാൽ പാദവും ഏറെ വൃത്തിയുള്ളവയായിരുന്നു..
വഴിയോര ഭിഷാടകരിൽ ഒരാള് കൈ നീട്ടി കൈനീട്ടി വരുകയായിരുന്നു പലരും അയാളുടെ അഭ്യര്ത്ഥന നിരസിച്ചു കൊണ്ടിരുന്നു . അവളുടെ ഊഴമെത്തി ബാഗിൽ കയ്യിട്ടു ചില്ലറകൾ പറക്കി കൂട്ടുന്നത് കണ്ടു .അതിൽ ഒരു ചുവന്ന 20 രൂപ നോട്ട്.
" അതെ ഇവളും എല്ലാ പെന്കുട്ടികളെയും പോലെ പിശുക്കി തന്നെ" ഞാൻ മനസ്സിൽ കരുതി .എണ്ണികൂട്ടിയ ചില്ലറകൾ ഇടതു കയ്യിൽ പിടിച്ചു വലതു കയ്യിലെ 20 രൂപ നോട്ട് ഭിക്ഷക്കാരന്റെ നേർക്ക് നീട്ടി അയാള് അന്തിച്ചു പോയി ...വിടർന്ന കണ്ണുകളോടെ അവളും . അയാളത് വാങ്ങി കൂപ്പുകൈകളോടെ .."....ഹും ഇതൊക്കെ എന്ത് ? എത്രയോ കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ഞാനും ബോയ്സ് സാദാരണ ഗതിയിൽ ഷൈൻ ചെയ്യാൻ വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട് സ്ഥിരം നമ്പർ ഇപ്പൊ ഒരു പെൺകുട്ടി കാണിച്ചു അത്ര തന്നെ , പിന്നെ ഞാനവളെ ശ്രദ്ധിചില്ല്യ .
ഇടയ്ക്കു ഒരു കാൾ വന്നു അവൾ എടുത്തു സംസാരിച്ചു ഞാൻ ശ്രദ്ധിക്കുന്ന തു മനസിലാക്കിയത് കൊണ്ടാണോ എന്തോ സൌണ്ട് കുറച്ചു സംസാരിക്കാൻ തുടണ്ടി ഇടക്കെപ്പോഴോ എന്റെ ചെവികളിൽ അവളുടെ നേരിയ സ്വരം ഒപ്പിയെടുത്തു.." എന്റെ കയ്യിൽ ഇല്ല്യ സത്യായിട്ടും ഒരാളുവന്നു കൈ നീട്ടി ഞാൻ ബസ്സിനുള്ളത് വച്ചിട്ട് ബാക്കി അയാൾക്ക് കൊടുത്തെടി കണ്ടപ്പോൾ ആഹാരം കഴിച്ചിട്ട് ദിവസങ്ങള് ആയപോലെ തോന്നി ഞാൻ വീട്ടിലെത്തിയിട്ടു കാർഡ് വാങ്ങി നമ്പർ അയച്ചുതന്നാൽ മതിയോ ...സത്യായിട്ടും 10 രൂപ പോലുമില്ലെടി".... ഇപ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പ്പോലെ ആയതു ഞാനായിരുന്നു ... എനിക്കറി യില്ല എന്റെ കണ്ണുകൾ വിടർന്നു ഞാനറിയാതെ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി ... എന്റെ നോട്ടത്തിനു ബസ് സ്ടാണ്ടിലെ ഒരു അലവലാതി യുടെ നോട്ടത്തിനു കിട്ടുന്ന പരിഗണന അതായിരുന്നു പേടമാൻ മിഴിയിണയിൽ നിന്നും കിട്ടിയത് ....പക്ഷെ ഞാൻ അതൊന്നും കണ്ടില്ല്യ ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ എന്ന ചിന്തയായിരുന്നു എന്റെ മനസ് നിറയെ ...ഒന്നേ നോക്കിയുള്ളൂ ഞാൻ പിന്നെ നോക്കിയില്ല്യ ..
അല്പം കഴിഞ്ഞൊരു ബസ് വന്നു നിന്നു. അലസമായി കിടന്നിരുന്ന ഷാളും ബാഗും ഒന്ന് കൂടെ ശെരി വരുത്തി കുടയും കയ്യിൽ പിടിച്ചു അവളിറങ്ങി ഓടി ..പെട്ടന്ന് നിന്നു തിരിഞ്ഞു നോക്കി പൊട്ടിയ ഇടതു ചെരുപ്പ് കയ്യിലെടുത്തു അതിൽ കോർത്തിട്ടിരുന്ന സേഫ്ടി പിന് ഒന്ന് കൂടി ഉറപ്പിച്ചിട്ടു ഒറ്റ ചെരുപ്പിൽ പണിപ്പെട്ടു ബസിൽ കയറുന്ന അയാളെ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരത്തോടെ ഞാൻ നോക്കി നിന്നു... തൊണ്ട വരണ്ടു പോയത് പോലെ ...
ബസ്സിന്റെ പുറകിലെ കണ്ണാടിയിലൂടെ അയാളുടെ നോട്ടം എന്നിൽ നിന്നും അകലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു ..നെഞ്ചിന്റെ ഇടതു ഭാഗത്തെവിടെയോ ഒരു തുള്ളി ചോര വാർന്നു പോയത് പോലെ ഒരു തോന്നൽ.... വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതിനിടയിൽ "സോറി അളിയാ ലേറ്റ് ആയിപ്പോയി എന്ന വിളി കേട്ടുണർന്നു.... കൂട്ടുകാരൻ ആണ് ..ഞാൻ വണ്ടിയുടെ പുറകിൽ കേറിയിരുന്നു ലേറ്റ് ആയതിനെ കുറിച്ച് അവൻ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു ആര് കേൾക്കാൻ ഞാൻ എവിടെ യാണ് എന്ന് എനിക്കുതന്നെ മനസിലാകാത്ത അവസ്ഥ ...ലിപ്സ്ടിക്ക്കിനും നെയിൽ പോളിഷിനും മസ്കാരക്കും വേണ്ടി ആയിരങ്ങൾ ചിലവഴിക്കുന്ന പെൺകുട്ടികൾ ഉള്ള നമ്മുടെ നാട്ടിൽ ഒരു മേക്ക് അപ്പും ഇല്ല്യാണ്ട് ഇങ്ങനെ ഒരു പെണ്കുട്ടിയോ അതായിരുന്നു മനസ്സിൽ ....
ഒരു സിഗ്നലിനപ്പുറം അതെ കാർകൂന്തൽ അതെ ബസ് അതെ കണ്ണുകൾ എന്റെ കണ്ണിൽ ഉടക്കി .... ഞാനറിയാതെ എന്റെ കണ്ണുകൾ ആ കറുത്ത സുന്ദരിയെ ബഹുമാനിച്ചു . തിരിച്ചു കിട്ടിയ നോട്ടത്തിനു അലവലാതിയുടെ അവഗണന ഉണ്ടായിരുന്നില്ല്യ ദയനീയത നിറഞ്ഞ തീക്ഷ്ണ മായ നോട്ടമായിരുന്നു ..... എന്നെ വിട്ടേക്ക് ഞാൻ ജീവിച്ചു പൊക്കോട്ടെ എന്ന ഭാവം പോലെ .... വഴി രണ്ടായി മുറിയുമ്പോൾ കൂർത്ത ശരങ്ങൾ പോലെ രണ്ടു കണ്ണുകൾ എന്നിലേക്ക് തറച്ചു നില്ക്കുന്നുണ്ടായിരുന്നു ...പാവം അവളറിയുന്നില്ല്യല്ലോ എന്റെ കണ്ണുകൾ വിടർന്നത് കാമചുവ കൊണ്ടല്ല്യ ..അയാളോടുള്ള ബഹുമാനവും ആദരവും കൊണ്ടായിരുന്നു എന്ന് ...
"ജീവിതം അത് നമ്മെ പലതും പഠിപ്പിക്കും പലതും കാണിച്ചു തരും ,
നല്ലത് കണ്ടാൽ അനുകരിക്കാൻ ശ്രമിക്കുക . ചീത്ത കണ്ടാൽ അത്
അവിടെ തന്നെ മറന്നേക്കുക ..നിന്റെ ചിന്തകളും കാഴ്ച പാടുകളും സത്യ സന്ധമായിരിക്കണം എപ്പോഴും മറ്റുള്ളവരിൽനിന്നും വെത്യസ്ത മായിരിക്കണം അത് നിനക്കുമാത്രം സ്വന്തമായിരിക്കണം "!എന്റെ അച്ഛന്റെ വാക്കുകൾ ആണ് "!
ഒന്നെനിക്ക് ഉറപ്പാണ് അവളുടെ കളർ കറുപ്പായിരിക്കാം പക്ഷെ മനസ് തൂവെള്ളയാണ് പാലുപോലെ ....അയാൾ ദരിദ്ര യാവാം ...കനിവാർന്ന മനസുണ്ടയാൾക്ക് ഒരു രാജ്ഞി യെപ്പോലെ സ്വഭാവം കൊണ്ടും മനസുകൊണ്ടും സുന്ദരിയാണയാൾ...
നെഞ്ചിനകത്ത് അപ്പോഴും വിണ്ടു കീറിയ ഭാഗം നീറിക്കൊണ്ടിരുന്നു .....മുഖത്ത് ചിരിവരുത്തി എന്റെ സ്വന്തം സ്റ്റൈലിൽ ഒരു ബൈ പറഞ്ഞു കൂട്ടുകാരനോടും കുടുംബത്തോടും യാത്ര പറഞ്ഞു . കൈകൾ ചലിപ്പിച്ചു എന്റെ ശകടം പതിയെ നീങ്ങി ത്തുടങ്ങി ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് , എനിക്കെതിരെ വീശുന്ന കാറ്റിനുകൂടുതൽ ൽ കുളിമ്മയുള്ളത് പോലെ തോന്നി അപ്പോൾ ...ചിന്തകൾ എന്നെ എവിടെയോ കൊണ്ടുപോയി ..പെട്ടന്ന് എന്റെ സെല്ൽ ഫോൺ ശബ്ദ്ധിച്ചു അമ്മ കാളിംഗ് എന്നെഴുതി കാണിക്കുന്നു ..മായ ലോകത്തിൽ നിന്നും ഞെട്ടിയുണർന്നു വണ്ടിയുടെ സ്പീഡ് കുറഞ്ഞു എത്താറായി എന്ന് അമ്മയോട് കള്ളം പറഞ്ഞു .
വീണ്ടും പതിയെ മുന്നോട്ട് ഞാൻ നടന്ന എന്റെ വഴികളിലൂടെ ഏകനായി ......ഒരു പെൺകുട്ടിയെകണ്ടു എന്ന സംതൃപ്തിയോടെ ..... വീണ പൂവിന്റെ വിതുംബലുപോലെ അപ്പോഴും കുളിർ ക്കാറ്റു വീശുന്നുണ്ടായിരുന്നു എനിക്ക് വേണ്ടി ദൈവം പറഞ്ഞയച്ച പോലെ ......
With a loving memmery of a real Girl . By..Rohith Darshan
No comments:
Post a Comment