Thursday, October 20, 2022

നമ്മുടെ യദാർത്ഥ സുഹൃത്ത്

 "നമ്മുടെ കൂടെയുളളുള്ളൊരാൾ  മുന്നോട്ടു പോകുമ്പോൾ ആത്മാർത്ഥമായി സന്തോഷിക്കുന്നത്  ക്യുവിൽ നിൽക്കുമ്പോഴാണ് ! "

എവിടെയോ ആരോ പറഞ്ഞു കേട്ടതാണ് . നമ്മുടെ സമൂഹത്തിൽ സമകാലീനമായി നടക്കുന്ന സംഭവവികാസങ്ങളെ പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ്  ഇതിന്റെ അർത്ഥത്തിനു എത്രത്തോളം വ്യാപ്‌തി ഉണ്ടെന്ന് നാം ചിന്തിച്ചു പോകുക .

 

 നാമൊക്കെ പണ്ടുമുതലേ കേട്ട് വളർന്ന അല്ലങ്കിൽ നമ്മളെയൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യമുണ്ട് ആപത്തിൽ സഹായിക്കുന്നവനാണ് ...അല്ലെങ്കിൽ  സങ്കടങ്ങളിൽ ആശ്വസിപ്പിക്കുന്നവനാണ്   യാഥാർത്ഥസുഹൃത്ത്‌ എന്ന് ,

മാറ്റം പ്രകൃതി നിയമമാണ്  എന്ന് ഭഗവത് ഗീതയിൽ വായിച്ചിട്ടുണ്ട് , പ്രകൃതിയുടെ  മാറ്റങ്ങൾ  എനിയ്ക്കും സംഭവിച്ചു ജീവിതം ഹൈ ടെക്  സിറ്റി യിലേക്ക് ചേക്കേറി യൗവ്വനത്തിൽ തന്നെ , പല പല സംസ്കാരങ്ങളിൽ  ജീവിക്കുന്നവരുടെ  ഇടപഴകി  പലപലകാര്യങ്ങൾ പഠിച്ചു ജീവിതത്തിൽ  നല്ല അനുഭവങ്ങളെ എല്ലാം കൂടെക്കൂട്ടി  മോശം അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചു ...ഒത്തിരി ഒത്തിരി നല്ല ആൾക്കാരെ കണ്ടു ഭൂമിയിൽ എങ്ങനെയും ആൾക്കാറുണ്ടോ  എന്ന് പോലും ചില സമയങ്ങളിൽ തോന്നി പ്പോയി ചിലരോട് ആരാധന തോന്നി അവർ സഹജീവികളോട് കാണിക്കുന്ന കരുണയും  കരുതലും കാണുമ്പോൾ എനിക്കും അവരെപ്പോലെ ആകണം എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ഒരു പാട് ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ ,

 ഒരു പാട് കാര്യങ്ങൾ  പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്  ഈ ജീവിതത്തിൽ .... 

അതിൽ ഏറ്റവും വലിയത്  ഒരു നേരമെങ്കിലും  ഒരാളുടെ വിശപ്പിനു ശമനം കാണുവാൻ നിനക്ക് കഴിയുന്നുണ്ടെങ്കിൽ  അതിനപ്പുറം പുണ്യം ഈ ലോകത്തു ഒന്നിനും  ഇല്ല്യ എന്നുള്ളത് തന്നെയാണ് ,...

മറ്റൊരുവന്റെ അവസ്ഥയിൽ നിന്റെ കണ്ണുളിൽ  ഈർപ്പമായെങ്കിൽ നിന്നിൽ ഈശ്വരൻ  വസിക്കുന്നു  

എന്ന്  ,  നിനക്ക് ഒരുവനെ സഹായിക്കാൻ  കഴിഞ്ഞു  എങ്കിൽ  അത്  നിന്റെ കഴിവല്ല്യ  മറിച് അയാൾക്ക്‌   അർഹതപ്പെട്ടത് കിട്ടാൻ വേണ്ടി ദൈവം നിന്നെ ഉപയോഗിച്ച് എന്ന  ചിന്ത ഇപ്പോഴും മനസ്സിൽ  ഉണ്ടാവണം ഇതൊക്കെ  എനിക്ക് മുന്നേ  ഇതേ വഴികളിൽ  സഞ്ചരിച്ചിരുന്ന മഹത് വക്തിത്വങ്ങളിൽ  നിന്നും  ഞാൻ കണ്ടുപഠിച്ചവ മാത്രമാണ്  ...കാരണം  എനിക്ക് നല്ലോണം അറിയാം ... ഒരു നിമിഷത്തെ ശ്വാസത്തിന്റെ  വിലപോലുമില്യാത്ത  ഒരു  ഗ്യാരണ്ടിയും  ഇല്ല്യാത്ത ഒരു ജീവിതമാണ് മനുഷ്യ ജീവിതം .... എങ്ങനെയൊക്കെ  ആവണം എന്നെ നേരത്തെ ദൈവം എഴുതിവെച്ചിട്ടുണ്ട് ..... എത്ര  അഹങ്കാരം കാട്ടിയാലും  അതിനു മാറ്റമൊന്നും ഇല്ല്യ  പിന്നെ ഇതിനു അഹങ്കരിക്കണം .... കിട്ടുന്ന സമയം സന്തോഷത്തോടെ  ഇരിക്കാം  നമ്മുടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചു  അവരുടെ സങ്കടങ്ങളിലും  സന്തോഷങ്ങളിലും കൂടെ കരഞ്ഞും സന്തോഷിച്ചും കൂടെ കൂടണം  അത്രയേയുള്ളൂ !


"ശെരിക്കും നമ്മുടെ കൂടെയുള്ള ഒരാൾക്ക് ഉയർച്ചയുണ്ടായാൽ  നമുക്ക് സന്തോഷിക്കാൻ  പറ്റുന്നുണ്ടോ ?

എന്ന്  നമ്മൾ  ചോദിച്ചു നോക്കണം  അപ്പോൾ  സ്വന്തം മനസാക്ഷി നമ്മൾക്ക് ഒരു മൂല്യമിടും ... അതാണ്   ഇത് വരെയുള്ള ജീവിതം കൊണ്ട്  നാം നേടിയെടുത്ത ആർക്കും കവർന്നെടുക്കാൻ കഴിയാത്ത സ്വത്ത് !

      ജീവിതാവഴിത്താരയിൽ  കണ്ടുമുട്ടിയവർ  എല്ലാം ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കൾ  ആവണം  എന്നില്ല്യ  അല്ലെങ്കിൽ  എല്ലാവരും നമ്മളെപ്പോലെ തന്നെ കാര്യങ്ങളെ കാണണം എന്നും ഇല്ല്യ ,  വെത്യസ്ത ചിന്താഗതികൾക്കിടയിൽ നിന്നും വരുന്നവർ ആവാം  അവരെല്ലാം ഒരു പോലെ ആകണം എന്നും നമുക്ക് നിർബന്ധം പിടിക്കാനും കഴിയില്ല്യ .... അവർക്കു അവരുടെ കാഴ്ചപ്പാടുകൾ ആവും ശെരി .....

അവിടെയാണ് നാം ഓരോരുത്തരും  സ്വയം ചിന്തിക്കേണ്ടതും ....

" നമ്മുടെ  നേട്ടങ്ങളെ  സ്വന്തം നേട്ടങ്ങളാണ്  ആഘോഷിക്കുന്ന  ഒരാൾ ഉണ്ടോ ?

നമ്മളെ ആരെങ്കിലും കളിയാക്കിയാൽ  അവർക്കെതിരെ നമുക്കുവേണ്ടി വാദിക്കുന്ന ഒരാൾ ?

അവരുടെ  പലകാര്യങ്ങളും  മാറ്റിവച്ചു  നമുക്കായി സമയം കണ്ടെത്തുന്നൊരാൾ ?

 ഉണ്ടോ ?  ഉണ്ടെങ്കിൽ  അയാൾ മാത്രമാണ് നമ്മുടെ യദാർത്ഥ സുഹൃത്ത് ,

സങ്കടങ്ങളിൽ  ചേർന്ന് നിൽക്കാനും ആശ്വസിപ്പിക്കാനും ഒരു അപരിചിതനും പറ്റും 

പക്ഷേ നമ്മുടെ വിജയങ്ങൾ സ്വന്തം വിജയങ്ങളായി ആഘോഷിക്കാൻ ഒരു ആത്മാർത്ഥ  സുഹൃത്തിനു മാത്രമേ പറ്റുകയുള്ളു  അങ്ങനെയുള്ള ഒരു സുഹൃത്തിനെ തന്നു  നിങ്ങളോരുത്തരെയും  ഭഗവാൻ അനുഗ്രഹിക്കട്ടെ ! 

 

സ്നേഹപൂർവ്വം 

സ്നേഹിതൻ 

രോഹിതദര്ശൻ  അനന്തപുരി .

Tuesday, October 18, 2022

"മൊബൈൽ ഫോൺ ഉപയോഗിച്ച ശേഷം വിൽക്കുന്നവർ നിർബദ്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ " !

  ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടത്. 

വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. 

ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. 

പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ യെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? 

ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക

factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. 

അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. 

ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. 

ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.

Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. 

ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. 

ഓര്‍ക്കുക!!! 

Factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. 

അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? 

നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. 

എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. 

മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക

ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. 

അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. 

ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌ കിട്ടൂ. 

എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. 

ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.


ഇനിയും നിങ്ങള്‍ക്കു പേടി തോന്നുന്നു എങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ step 3 ഉം , step 4 ഉം പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക.

എല്ലാവരുടെയും അറിവിലേയ്ക്കായി ഷെയര്‍ ചെയ്യുക. 

#The Rain of Love #പ്രണയമഴ#

            പ്രണയമഴ 


'' പ്രണയ മഴയിലെ ഹിമകണമായ് നീയെൻ

നെറുകയിലൂർന്നിറങ്ങവേ,

നിന്നധര തൂലികകളെന്ന ധരപുടങ്ങളിൽ -

ചിത്രo വരയ്ക്കവേ ,!



കണ്ടു ഞാൻ നിന്നഗാധ

നയനങ്ങളാo നീലസാഗരത്തിൽ

നീന്തിത്തുടിച്ചീടും നിൻ മോഹങ്ങളെ,

വെണ്ണിലാവിന്റെ കരങ്ങൾ തഴുകാൻ നാണിച്ചീടുമീ പൂമേനിയെ



മെല്ലെ തഴുകി പുതപ്പിക്കുമൊരിളം

കാറ്റായ് ഞാനണയാം

മാറിലെ മണിമുത്തുകളാലെൻമാറിൽ

നീ ചിത്രം വരയ്ക്കുകിൽ



ഒരു പനിനീർപ്പൂവിൻ ഗന്ധ മേഴുംനിൻ

പൂമേനിതൻമധുകണം നുകരാനണയും

പ്രിയ വണ്ടായ് ഞാൻ മാറിടാം

നിൻ പ്രണയ മഴതൻ



കുളിരിൽ വിറങ്ങലിച്ചൊരെൻ

ദേഹിയിൽചൂടു നിശ്വാസമാം

പുതപ്പായ് നീ ചേർന്ന് മയങ്ങുമെങ്കിൽ "!


(രോഹിത് ദർശൻ )


Friday, October 14, 2022

#Substandard Paediatric Medicines identified in WHO region of Africa #ലോകാരോഗ്യസംഘടന നിരോധിച്ചകൊച്ചുമക്കൾക്കുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ആ നാലുമരുന്നുകൾ ഇവയാണ് #

 A nationwide exercise is underway to recall the contaminated products. #Recall #Alert Medical Product Alert N°6/2022: Substandard (contaminated) pediatric medicines


ഈ കഴിഞ്ഞ കഴിഞ്ഞ ഒക്ടോബർ (06 / 10 / 2022 )  ആറിന് ലോകാരോഗ്യ സംഘടനയുടെ  സോഷ്യൽ മീഡിയ പേജിൽ തിരിച്ചറിഞ്ഞ നിലവാരമില്യാത്ത {മലിനമായ } പീഡിയാട്രിക് മരുന്നുകളെ കുറിച്ച് വിവരിച്ചിച്ചരുന്നു .

ലോകാരോഗ്യ സംഘടന  ഇതനുസരിച്ചു മുന്നറിയിപ്പും നൽകിയിട്ടുണ്ട് . ആഫ്രിക്കയിലെ ഗാംബിയ യിൽ നിന്നും ഡോക്ടർ മാർ ലോകാരോഗ്യസംഘടന യ്ക്കു  റിപ്പോർട്ട് ചെയ്തതനുസരിച്ചു  " നിലവാരമില്യാത്ത മെഡിക്കൽ ഉത്പന്നങ്ങൾ അവയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ സ്‌പെസിഫിക്കേഷനുകളോ പാലിക്കുന്നതിൽ  പരാജയപെട്ടു " എന്നാണ്  അവർ അറിയിച്ചിട്ടുള്ളത് .

 

ഒന്ന്]   promethazine Oral Solution 

രണ്ട് ]  Kofexmalin Baby Cough Syrup 

മൂന്ന് ] Makoff Baby Cough Syrup 

നാല് ] Magrip N Could Syrup 

ഇത് നിർമ്മിച്ചുട്ടുള്ളത്  നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യൻ  സംസ്ഥാനമായ ഹരിയാനയിലെ Maidan Pharmaceutical  Limited  ആണ്‌ . ഉത്പന്നങ്ങളുടെ സുരക്ഷയോ നിലവാരത്തെ കുറിചോ  നിർമാതാക്കൾ ഇതുവരെ ലോകാരോഗ്യ സംഘടനക്ക് ഗ്യാരണ്ടി  നല്കിയിട്ടില്ല്യ .



നാല് ഉൽപന്നങ്ങളുടെയും സാമ്പിളുകൾ ലബോറട്ടറിയിൽ വിശകലനം ചെയ്തപ്പോൾ കിട്ടിയ റിപ്പോർട്ട് അനുസരിച്ചു അവയിൽ അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉണ്ടെന്നു സ്ഥിതീകരിക്കുന്നു .ഈ നാല് ഉത്പന്നങ്ങളും  ഗാംബിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

അപകടസാധ്യതകൾ ആയി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത് ഈ വിധത്തിലാണ് ..


ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും കഴിക്കുമ്പോൾ  മനുഷ്യശരീരത്തിൽ മാരക വിശാംശം ഉളവാക്കുന്നുണ്ട് അത് വഴി വയറുവേദന , ശര്ദ്ധി  , വയറിളക്കം  , മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ , തലവേദന  , മാനസികാവസ്ഥയിൽ മാറ്റം , വൃക്ക തകരാറുകൾ  എന്നിവമൂലം മരണത്തിലേക്ക് നയിച്ചേക്കാം ,ഈ ഉത്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികൾക്കു വിശകലനം  ചെയ്യാൻ കഴിയുന്നത് വരെ ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു 

ഇതിന്റെ  ഉപയോഗം പ്രതേകിച്ചു കുട്ടികൾക്ക് ഗുരുതരമായ പരിക്കുകളോ  മരണമോ ഉണ്ടാക്കിയേക്കാം നിലവാരമില്ല്യാത്ത ഈ ഉത്പന്നങ്ങളെ കുറിച്ച് പൊതുജനങ്ങളും   നിയന്ത്രണ അധികാരികളും എത്രയും വേഗം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു .ഈ ഉത്പന്നങ്ങൾ വിതരണം ചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലും കൂടുതൽ നിരീക്ഷണം വേണമെന്നും W H O അഭ്യർത്ഥിക്കുന്നു .

 നിങ്ങളുടെ പക്കൽ ഈ മരുന്നുകൾ ഉണ്ടെങ്കിൽ  ദയവായി അത് ഉപയോഗിക്കരുത് .. നിങ്ങളോ നിങ്ങൾക്കറിയുന്ന ആരെങ്കിലും ഈ മരുന്നുകൾ ഉപയോഗിക്കുകയോ ,, ഉപയോഗത്തിന് ശേഷം എന്തെങ്കിലും  പ്രതികൂല സംഭവങ്ങൾ ഉണ്ടായാൽ എത്രയും പെട്ടന്ന് വൈധോയ്‌പദേശം തേടണമെന്നും സംഭവം നാഷണൽ റെഗുലേറ്ററി  അതോറിറ്റിയിലോ , നാഷണൽ  ഫർമാകോ വിജിലെൻസ് സെൻട്രിലോ അറിയിക്കണമെന്നും ലോകാരോഗ്യ സംഘടനാ ആവശ്യപ്പെടുന്നു .


ഇത് മായി ബന്ധപ്പെട്ട  ചിത്രങ്ങൾ  ചുവടെ  ചേർക്കുന്നു  ഒപ്പം  ലിങ്ക് കൊടുക്കാം 


"NB ; കൊച്ചുമക്കൾ ഉള്ള  മാതാപിതാക്കൾക്കുവേണ്ടി മാത്രമാണ് ഈ എഴുത്ത് ... വായിച്ചതിനു ശേഷം  ഷെയർ ചെയ്തു  എല്ലാവരിലും  എത്തിയ്ക്കണം  എന്ന് വിനീതമായി  അഭ്യര്ഥിക്കുന്നു... നമ്മുടെ നാട്ടിലെ കുഞ്ഞുമക്കൾ  ആരോഗ്യത്തോടെ  വളരട്ടെ  എന്ന് പ്രാത്ഥിച്ചുകൊണ്ടു നിർത്തട്ടെ ,


സ്നേഹപൂർവ്വം 

സ്നേഹിതൻ 

രോഹിത് ദർശൻ @ അനന്തപുരി .

                                                                                         https://twitter.com/WHOGAMBIA/status/1577671695443365888?t=2fx_u_eBIG8dB0oDJJdHcw&s=19












(എഴുത്തിന് അടിസ്ഥാനം 

ലോകാരോഗ്യ സംഘടനയുടെ സോഷ്യൽ മീഡിയ പേജ് )


എന്താണ് വിവാഹം എന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു...


 സ്കൂളുകളിലും ക്ലാസ്മുറികളിലുമെല്ലാം നടക്കുന്ന രസകരമായ സംഭവവികാസങ്ങള്‍ ഇന്ന് സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. 


എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും 'മണ്ടത്തരം' എന്നര്‍ത്ഥം വരുന്ന രീതിയില്‍ 'നോണ്‍സെൻസ്' എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്. 


വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമതാണ്.


എന്താണ് വിവാഹം എന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു...

സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. എന്താണ് വിവാഹം എന്നാണ് ചോദ്യം

സ്കൂളുകളിലും ക്ലാസ്മുറികളിലുമെല്ലാം നടക്കുന്ന രസകരമായ സംഭവവികാസങ്ങള്‍ ഇന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി വരാറുണ്ട്. കുട്ടികളുടെ കുസൃതികളോ കലാപരമായ കഴിവുകളോ അല്ലെങ്കില്‍ അവരുടെ ചെറിയ അബദ്ധങ്ങളോ മുതല്‍ മുതിര്‍ന്നവരെ അമ്പരപ്പിക്കുന്ന അവരുടെ ചിന്തകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. 

 സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. 


എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും 'മണ്ടത്തരം' എന്നര്‍ത്ഥം വരുന്ന രീതിയില്‍ 'നോണ്‍സെൻസ്' എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്. 


വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമതാണ്.


'പെണ്‍മക്കള്‍ 'വലുത്' ആയി സ്ത്രീ ആയി മാറുമ്പോള്‍ അവളോട് അച്ഛനും അമ്മയും പറയും- ഇനിയും ഞങ്ങള്‍ക്ക് നിനക്ക് ഭക്ഷണം തരാൻ സാധിക്കില്ല, നീ നിനക്ക് ഭക്ഷണം തരാൻ സാധിക്കുന്ന വേറെ ആരെയെങ്കിലും കണ്ടെത്തുന്നതാണ് നല്ലത്.  പെണ്‍കുട്ടിയാണെങ്കില്‍ അച്ഛനമമ്മമാര്‍ പോയി വിവാഹം കഴിക്ക് എന്ന് ബഹളം വച്ചിരിക്കുന്ന ഒരാളെ കണ്ടെത്തും. ഇയാളോട് ഇയാളുടെ മാതാപിതാക്കള്‍ താൻ വലുതായിരിക്കുന്നു എന്ന് പറയും. അങ്ങനെ രണ്ട് പേരും പരസ്പരം 'ടെസ്റ്റ്' ചെയ്ച് സന്തോഷമായാല്‍ വിവാഹം കഴിക്കും. പിന്നെ ഓരോ മണ്ടത്തരങ്ങള്‍ ഒരുമിച്ച് ചെയ്ത്....'- ഇങ്ങനെ പോകുന്നു രസകരമായ ഉത്തരം. ഇത്രയുമാണ് വൈറലായ ഫോട്ടോയിലുള്ളത്. 


സംഗതി ടീച്ചര്‍ ചീട്ട് കീറിയെങ്കിലും വിദ്യാര്‍ത്ഥിയുടെ ഉത്തരത്തിന് നാട്ടില്‍ നിറയെ കയ്യടി കിട്ടിയെന്ന് പറയാം. കുട്ടി സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും വിവാഹത്തെ കുറിച്ച് ഇത്രയും ആത്മാര്‍ത്ഥമായ ഒരുത്തരം മറ്റാരും നല്‍കുന്നത് കണ്ടിട്ടില്ലെന്നുമെല്ലാമാണ് മിക്കവരുടെയും കമന്‍റുകള്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയെന്ന് ചുരുക്കം.

About Me ? എന്നെക്കുറിച്ചു ഞാൻ എന്ത് പറയാൻ ?

  " .....എന്ത് എഴുതാന് ‍ ............... ...............? എബൌട്ട്‌ മി എഴുതാന് ‍ മാത്രം അത്രയ്ക്ക് വലിയ ആള് ‍ ഒന്നുമല്ല ഞാന് ‍ ...