Tuesday, July 26, 2022

ചെന്നൈയിലൊരുനാൾ


 "ചെന്നൈയിലൊരുനാൾ" 

ജീവിതത്തിലെ വിലപിടിപ്പുള്ള  സമയങ്ങളിൽ ഒന്ന് !"





ചെന്നൈയിലൊരുനാൾ
"ഒരുപാട് സെലിബ്രേറ്റികളെ കണ്ടിട്ടുണ്ട് കുടെ നിന്നു ഫോട്ടോസും എടുത്തിട്ടുണ്ട് പക്ഷെ റോജാ സിനിമ കണ്ടിറങ്ങിയ ശേഷം മനസിൽ കയറിപ്പറ്റിയ ഒരു ചെറുപ്പക്കാരൻ അന്ന് മനസിൽ ആഗ്രഹിച്ചിരുന്നു ഒരു പാട് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് .
പിന്നീട് മനസിലായി പല വലിയ കലാകാരൻ മാരും കലാകാരികളും രാഷ്ടീയക്കാരും  ഈ ഓസ്കാർ നായകനോടപ്പംഫോട്ടോ എടുക്കാൻ കൊതിച്ചിരിപ്പുണ്ടെന്ന വലിയ സത്യം ഞാൻ മനസിലാക്കിയത് . അപ്പോ പിന്നെ ഈ ഞാനൊക്കെ എന്ത് ? 
''2019 ജനുവരി മാസം ആറാം തീയതി ഞായറാഴ്ച്ച വൈകുന്നേരം 6 മണി 49 മിനിട്ട് ഈ സമയം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല "  എല്ലാ വർഷവും (ഫെസ് ബുക്ക് തുടങ്ങിയത് മുതൽ)ഫെയിസ്ബുക്കിലൂടെ വിഷ് ചെയ്തോണ്ടിരുന്ന എനിയ്ക്ക് ഈ വർഷം നേരിട്ട് അദ്ദേഹത്തിന് വിഷ് പറഞ്ഞ് ഷേക്ക് ഹാൻഡ് കൊടുക്കാൻ കഴിഞ്ഞു 1992 മുതൽ തുടങ്ങിയ ആരാധനയാണ് അത് നിറവേറ്റാൻ 2019 വരേ കാത്തിരിക്കേണ്ടി വന്നു. 26 വർഷങ്ങൾക്ക് ശേഷം അദ്ദേത്തിന്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ വസതിയിൽ വച്ച്  അദ്ദേഹത്തെ കണ്ടു . തിരക്കുകൾക്കിടയിലും അദ്ദേഹം ചെറുപുഞ്ചിരിയുമായി ഇറങ്ങി വന്നു. ബർത്ത് ഡേ വിഷ് ചെയ്യുമ്പോൾ എന്റെ കയ്യിലുടെ 1000 വോൾട്ട് പവർ കയറിയതുപോലെ തോന്നി.
സന്തോഷം നിങ്ങളോടപ്പം പങ്ക് വെയ്ക്കുന്നു 
സ്നേഹപൂർവം
താരജാഡകൾ ഇല്ല ഇത്രയും ഉയരങ്ങൾ കീഴടക്കിയിട്ടും. 
സംഗീതസംവിധാനത്തിനും പശ്ചാത്തലസംഗീതത്തിനുമായി ആറ് പ്രാവശ്യം ദേശീയ ചലച്ചിത്ര പുരസ്കാരവും ആറ് പ്രാവശ്യം തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും റഹ്‌മാന് ലഭിച്ചിട്ടുണ്ട്. കൂടാതെ 15 ഫിലിംഫെയർ പുരസ്കാരങ്ങളും 16 ഫിലിംഫെയർ സൗത്ത് പുരസ്കാരങ്ങളും ലഭിച്ചു.  സംഗീതരംഗത്തെ പ്രവർത്തനത്തിനായി തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ഉത്തർ പ്രദേശ്, മധ്യപ്രദേശ് സർക്കാരുകളുടെ പുരസ്കാരങ്ങളും ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരവും ലഭിക്കുകയുണ്ടായി. 

2006 - ൽ ആഗോള തലത്തിൽ സംഗീതത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് സ്റ്റാൻഫോർഡ് സർവകലാശാല പുരസ്കാരം നൽകി റഹ്‌മാനെ ആദരിക്കുകയുണ്ടായി.  "സംഗീതത്തിനു നൽ‍കിയ സംഭാവനകൾ പരിഗണിച്ചുകൊണ്ടുള്ള ഇന്ത്യൻ ഓഫ് ദി ഇയർ" എന്ന പേരിൽ അതേ വർഷം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. 2008 - ൽ റോട്ടറി ക്ലബ്ബ് ഓഫ് മദ്രാസിൽ നിന്നും ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം എ.ആർ. റഹ്‌മാൻ സ്വീകരിച്ചു. 2009 - ൽ സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിന് റഹ്‌മാന്, ബ്രോഡകാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം, ഒറിജിനൽ സ്കോറിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മികച്ച ചലച്ചിത്ര സംഗീതത്തിനുള്ള ബാഫ്റ്റ പുരസ്കാരം, 81-ാമത് അക്കാദമി പുരസ്കാരങ്ങളിൽ രണ്ട് അക്കാദമി പുരസ്കാരങ്ങൾ (മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ സ്കോറിനും (ഗുൽസാറിനൊപ്പം)) എന്നിവ ലഭിക്കുകയുണ്ടായി.

അലിഗഢ മുസ്ലിം സർവകലാശാല, മിഡിൽസെക്സ് സർവകലാശാല ചെന്നൈയിലെ അണ്ണാ സർവകലാശാല, ഒഹിയോയിലെ മിയാമി സർകലാശാല എന്നിവിടങ്ങളിൽനിന്നും ഓണററി ഡോക്ടറേറ്റുകൾ നൽകി റഹ‌്‌മാനെ ആദരിച്ചിട്ടുണ്ട്. റഹ്‌മാന് രണ്ട് ഗ്രാമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് : മികച്ച ശബ്ദട്രാക്കിനുള്ള പുരസ്കാരവും ചലച്ചിത്രത്തിനായുള്ള മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരവും.  2010 - ൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം റഹ്‌മാന് ലഭിക്കുകയുണ്ടായി. 

2011 - ൽ പുറത്തിറങ്ങിയ 127 അവേഴ്സ് എന്ന ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും, ബാഫ്റ്റ പുരസ്കാരവും, രണ്ട് അക്കാദമി പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങളും (മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ ഗാനത്തിനും) ലഭിക്കുകയുണ്ടായി
 ട്രിനിറ്റി സംഗീത കോളേജിലെ ഓണററി ഫെല്ലോയാണ് നിലവിൽ റഹ്‌മാൻ. 

2014 ഒക്ടോബർ 24 - ന് ബെർക്ക്ലീ സംഗീത കോളേജ് ഓണററി ഡോക്ടറേറ്റ് നൽകി റഹ്‌മാനെ ആദരിക്കുകയുണ്ടായി. ഈ പരിപാടിയിൽ വച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ റഹ്‌മാന് ആദരവർപ്പിച്ചുകൊണ്ട് സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു. ഈ പുരസ്കാരം സ്വീകരിച്ചതിനുശേഷം, റോജയുടെ സംഗീതസംവിധാനം നിർവ്വഹിക്കാനുള്ള അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ബെർക്ക്‌ലീ കോളേജിൽ പഠിക്കാൻ പോകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് റഹ്‌മാൻ പറയുകയുണ്ടായി. 2012 മേയ് 7 - ന് ഒഹിയോയിലെ മിയാമി സർകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചതിനുശേഷം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ കുടുംബത്തിൽനിന്നുള്ള ക്രിസ്തുമസ് കാർഡും ഒപ്പം വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനായുള്ള ക്ഷണവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റഹ്‌മാൻ അറിയിക്കുകയുണ്ടായി.  2013 നവംബറിൽ കാനഡയിലെ ഒന്റാറിയോയിലുള്ള മർഖാമിലെ ഒരു തെരുവ്, റഹ്‌മാന് ആദരസൂചകമായി നാമകരണം ചെയ്യുകയുണ്ടായി. 

2015 ഒക്ടോബർ 4 - ന് സെയ്ഷെൽസ് സർക്കാർ, അവരുടെ കലാ-സാംസ്കാരിക മേഖലയ്ക്ക് റഹ്‌മാൻ നൽകിയ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് സെയ്ഷെൽസിന്റെ സാംസ്കാരിക അംബാസിഡറായി റഹ്‌മാനെ നിയമിക്കുകയുണ്ടായി. 
                     ✍️രോഹിത് ദർശൻ
'

About Me ? എന്നെക്കുറിച്ചു ഞാൻ എന്ത് പറയാൻ ?

  " .....എന്ത് എഴുതാന് ‍ ............... ...............? എബൌട്ട്‌ മി എഴുതാന് ‍ മാത്രം അത്രയ്ക്ക് വലിയ ആള് ‍ ഒന്നുമല്ല ഞാന് ‍ ...